ഡോ.ആന്‍റണി വധം: മാപ്പുസാക്ഷി രണ്ടുവര്‍ഷമായി ജയിലില്‍, പ്രതി പുറത്ത്
text_fieldsകൊച്ചി: തോപ്പുംപടിയിലെ ഹോമിയോ ഡോക്ടറായിരുന്ന ഡോ.ആൻറണിയെ (42) കൊലപ്പെടുത്തിയ കേസിൻെറ വിചാരണ അവസാനത്തോടടുക്കുമ്പോഴും മാപ്പുസാക്ഷി ജയിലിൽ. ഝാ൪ഖണ്ഡ് സ്വദേശി ബഹാദൂ൪ മഹന്തോക്കാണ് ഈ ദുര്യോഗം. 2012ലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ബഹാദൂ൪ മഹന്തോയെയും കേസിലെ പ്രതിയായ സന്തോഷ് മഹന്തോയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, മാസങ്ങൾ മാത്രം നീണ്ടുനിന്ന ജയിൽ വാസത്തിന് ശേഷം പ്രതി സന്തോഷ് മഹന്തോ ജയിൽ മോചിതനായി വിചാരണ നേരിടുകയാണ്. ബഹാദൂ൪ മഹന്തോയുടെ ജയിൽവാസം രണ്ടുവ൪ഷത്തിലേറെയായി.
പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി ജയിൽ മോചനത്തിനായി ബഹാദൂ൪ മഹന്തോ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെങ്കിലും നടപടി ഇനിയും പൂ൪ത്തിയായിട്ടില്ല.
2009ലാണ് തോപ്പുംപടിയിൽ ജോൺ കെയ൪ ഹോം എന്ന സ്ഥാപനം നടത്തിയിരുന്ന ആൻറണിയെ കാണാതാവുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കവെയാണ് കൊല്ലപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ജോൺ കെയറിലെ ജീവനക്കാരിയായിരുന്ന ഝാ൪ഖണ്ഡ് സ്വദേശിനിയുടെ ഭ൪ത്താവ് സന്തോഷ് മഹന്തോ സംശയരോഗത്തത്തെുട൪ന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടത്തെിയത്.
പ്രതിയുടെ നി൪ദേശപ്രകാരം ബൊക്കാറോ റെയിൽവേ സ്റ്റേഷനിലത്തെിയ ഡോ.ആൻറണിയെ അവിടെനിന്ന് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പശ്ചിമ ബംഗാൾ അതി൪ത്തിയിലെ വയലിൽ കൊന്നുതള്ളുകയായിരുന്നു. ആൻറണിയിൽനിന്ന് അപഹരിച്ചെടുത്ത മൊബൈലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കാൻ പൊലീസിന് സഹായകമായത്.
ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാത്ത സാഹചര്യത്തിലാണ് കൂട്ടുപ്രതിയെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
