ഫലസ്തീന്‍: രണ്ട് സ്കൂള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ സഹായം
text_fieldsറാമല്ല: ഫലസ്തീനിൽ രണ്ട് സ്കൂളുകളുടെ നി൪മാണത്തിന് ഇന്ത്യ ഏഴു ലക്ഷം യു.എസ് ഡോള൪ ധനസഹായം നൽകുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവിൻെറ പേരിലാണ് സ്കൂളുകൾ നി൪മിക്കുന്നത്. വെസ്റ്റ്ബാങ്ക് നഗരമായ നാബുലസിൽ പെൺകുട്ടികൾക്കായും കിഴക്കൻ ജറൂസലമിലെ അബുദിസിൽ ആൺകുട്ടികൾക്കായും ഓരോ സെക്കൻഡറി സ്കൂളുകളാണ് ആരംഭിക്കുന്നത്. 2012ൽ ഇന്ത്യാ സന്ദ൪ശന വേളയിലാണ് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചത്. ധനസഹായം നൽകാനുള്ള ഇന്ത്യയുടെ തീരുമാനം ഏറെ മഹത്തായ പ്രവൃത്തിയാണെന്നും സ്കൂളുകളില്ലാത്തതിനാൽ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട അനേകം കുട്ടികൾക്ക് ആശ്വാസകരമായ നടപടിയാണിതെന്നും ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയ ഡയറക്ട൪ ഫവാസ് മുജാഹിദ് പറഞ്ഞു. ഇന്ത്യൻ പ്രതിനിധി ബി.എസ്. മുബാറക് ധനസഹായ ചെക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
