പിഞ്ചു കുഞ്ഞിന്റെ പാരാസെയിലിങ്: ബാലാവകാശ കമീഷന്‍ കേസെടുത്തു
text_fieldsതിരുവനന്തപുരം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ച് പാരാസെയിലിങ് നടത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളായ സഫ്രിന നിസാം, മുഹമ്മദ് നിസാം എന്നിവ൪ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കമീഷൻ പൊലീസിന് നി൪ദേശം നൽകി.
ബുധനാഴ്ച കണ്ണൂ൪ മുഴപ്പിലങ്ങാട് ബീച്ചിലാണ് കുഞ്ഞിൻെറ സാഹസികപറക്കൽ നടത്തിയത്. കോഴിക്കോട് ആസ്ഥാനമായ മലബാ൪ എയ്റോ സ്പോ൪ട്സ് സൊസൈറ്റി നടത്തിയ പാരാസെയിലിങ് പ്രദ൪ശനത്തിനിടെയാണ് പരിപാടിയുടെ സംഘാടകനായ സഫ൪ അഹമ്മദിൻെറ ചെറുമകളെ പാരാസെയിലിങ് നടത്തിയത്.
സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമീഷനും എടക്കാട് പൊലീസും കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
