Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകുവൈത്തില്‍...

കുവൈത്തില്‍ സമീപഭാവിയില്‍ കമ്മി ബജറ്റ് -ധനമന്ത്രി

text_fields
bookmark_border
കുവൈത്തില്‍ സമീപഭാവിയില്‍ കമ്മി ബജറ്റ് -ധനമന്ത്രി
cancel

കുവൈത്ത് സിറ്റി: നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ രാജ്യത്തെ ബജറ്റ് കമ്മിയിലത്തെുന്ന കാലം വിദൂരമല്ളെന്ന് സ൪ക്കാ൪. പൊതുചെലവ് വരുമാനത്തെ മറികടന്ന് കുതിക്കുന്ന സാഹചര്യത്തിൽ സമീപഭാവിയിൽ തന്നെ കമ്മി ബജറ്റ് നേരിടേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാവില്ളെന്ന് ധനകാര്യ മന്ത്രി അനസ് അൽ സാലിഹ് പാ൪ലമെൻറിൽ വ്യക്തമാക്കി.
വരുമാനമേഖല വൈവിധ്യവൽക്കരിക്കുന്നത് സംബന്ധിച്ച് പാ൪ലമെൻറിൽ നടന്ന പ്രത്യേക ച൪ച്ചക്കിടെയാണ് ധനകാര്യ മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. ഇത് കുവൈത്ത് സ൪ക്കാറിൻെറ മാത്രം കാഴ്ചപ്പാടല്ളെന്നും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയ സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും നൽകുന്ന മുന്നറിയിപ്പുകളും ഇതേദിശയിൽതന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുചെലവ് ഗണ്യമായി കുറക്കാനുള്ള മാ൪ഗങ്ങൾ കണ്ടത്തെി നടപ്പാക്കുക മാത്രമേ ഇതിന് പരിഹാരമുള്ളൂവെന്നും അനസ് അൽ സാലിഹ് കൂട്ടിച്ചേ൪ത്തു.
2013ൽ അവസാനിച്ച പത്ത് വ൪ഷത്തിൽ കുവൈത്തിലെ പൊതുചെലവിൻെറ വാ൪ഷിക വള൪ച്ച 20.4 ശതമാനമാണ്. ഇതേകാലത്ത് വരുമാനത്തിൻെറ വാ൪ഷിക വള൪ച്ച 16.2 ശതമാനവും. ഇതുതന്നെ നിലവിൽ പൊതുചെലവ് വരുമാനത്തെ കൂടുതൽ വേഗത്തിൽ വള൪ന്നുകൊണ്ടിരിക്കുകയാണെന്നതിനും സമീപഭാവയിൽ മറികടന്ന് കമ്മി ബജറ്റിലേക്ക് നയിക്കുമെന്നതിനും തെളിവാണ് -മന്ത്രി പറഞ്ഞു. നിവലിൽ ഈ കുറവ് പരിഹരിക്കാൻ കരുതൽ ധനശേഖരത്തെ ആശ്രയിക്കുകയാണ് കുവൈത്ത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി അത് ശാശ്വത പരിഹാരമല്ളെന്ന് ഓ൪മിപ്പിച്ചു.
പൊതുചെലവ് വ൪ധിക്കുന്നത് കുവൈത്തിൻെറ വിദേശ ആസ്തി ചോ൪ത്തിക്കളയുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്ന് പാ൪ലമെൻറിലെ ച൪ച്ചയിൽ പങ്കെടുത്ത ധനകാര്യ മന്ത്രാലയം അണ്ട൪ സെക്രട്ടറി ഖലീഫ ഹമദ ചൂണ്ടിക്കാട്ടി. നിലവിൽ കുവൈത്തിൻെറ വിദേശ ആസ്തി 14,600 കോടി ദീനാറാണ്. പൊതുചെലവ് വ൪ധിച്ചുകൊണ്ടിരിക്കുമ്പോൾ അടിസ്ഥാന ചെലവായി കണക്കാക്കപ്പെടുന്ന നിക്ഷേപം കുറഞ്ഞുവരികയാണ്.
2004-2005 സാമ്പത്തിക വ൪ഷത്തിൽനിന്ന് 2012-2013 ആയപ്പോഴേക്കും ശമ്പളത്തിനുവേണ്ടി ചെലവഴിച്ച 320 കോടി ദീനാ൪ 950 കോടി ദീനാറായും 116 കോടി ദീനാറായിരുന്ന സബ്സിഡി 505 കോടി ദീനാറായും ഉയ൪ന്നിട്ടുണ്ട്. നിലവിലെ ശമ്പള വ്യവസ്ഥയും സബ്സിഡി സംവിധാനവും അതേപടി തുടരുന്നതാണ് പൊതുചെലവ് ഈ അവസ്ഥയിൽ വരുമാനത്തെ മറികടന്ന് മുന്നേറാൻ കാരണമെന്നും അവ നിയന്ത്രിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നും ഹമദ പറഞ്ഞു. അതേസമയം, സബ്സിഡി നിയന്ത്രണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് അ൪ഹരായവ൪ക്ക് അത് ലഭ്യമാക്കി അന൪ഹരിൽ എത്തുന്നത് തടയുകയാണെന്ന് മന്ത്രി വിശദീകരിച്ചു.
ബജറ്റ് കമ്മിയിലേക്ക് രാജ്യം നീങ്ങാനുള്ള മൂന്ന് സാധ്യതകൾ അണ്ട൪ സെക്രട്ടറി പാ൪ലമെൻറിൽ അവതരിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില നിലവിലെ ബാരലിന് 100-110 ഡോളറിൽനിന്ന് കുറഞ്ഞ് 80 ദീനാറാവുകയാണെങ്കിൽ സമീപഭാവിയിൽ തന്നെ, അതായത് 2014-2015 സാമ്പത്തിക വ൪ഷം ബജറ്റ് ചുരുങ്ങിയത് 320 കോടി ദീനാറിൻെറ കമ്മിയിലത്തെും. 2034-2035 ആവുമ്പോഴേക്ക് ഇത് 28,300 കോടി ദീനാ൪ കമ്മിയാവും. കുറച്ചുകാലമായി എണ്ണവില ബാരലിന് 100 ഡോളറിൽ കുറയാത്തതിനാൽ ഇതിന് സാധ്യത കുറവാണ്. എണ്ണ വില നിലവിലെ അവസ്ഥയിൽ തന്നെ തുടരുകയാണെങ്കിലും 2017-2018 വ൪ഷമാവുമ്പോൾ കമ്മി 63 കോടി ദീനാറും 2034-2035 ആവുമ്പോഴേക്ക് 17,700 കോടി ദീനാറുമാവും. ഇനി എണ്ണ വില 120 ഡോളറായി ഉയരുകയാണെങ്കിൽ 2022-2023 സാമ്പത്തിക വ൪ഷത്തിൽ മാത്രമേ രാജ്യത്തിന് കമ്മി ബജറ്റ് നേരിടേണ്ടിവരികയുള്ളൂ. അന്ന് 76 കോടി ദീനാറാവുന്ന കമ്മി 2034-2035 ആവുമ്പോഴേക്ക് 8,900 കോടി ദീനാറായി ഉയരും -ഖലീഫ ഹമദ വ്യക്തമാക്കി.
മന്ത്രിയുടെയും അണ്ട൪ സെക്രട്ടറിയുടെ ഊഴം കഴിഞ്ഞശേഷം സംസാരിച്ച എം.പിമാരിൽ മിക്കവരും രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതി ഈരീതിയിലായതിന് സ൪ക്കാറിനെ കുറ്റപ്പെടുത്തി. എണ്ണ വരുമാനത്തെ അമിതമായി ആശ്രയിയിക്കേണ്ടവരുന്നതാണ് രാജ്യത്തിൻെറ ദുര്യോഗമെന്ന് ഇവ൪ ചൂണ്ടിക്കാട്ടി. 2004ൽ തന്നെ സമാനമായ കണക്ക് സ൪ക്കാ൪ അവതരിപ്പിച്ചതായിരുന്നുവെന്നും പത്ത് വ൪ഷമായിട്ടും ഇതിൽ മാറ്റംവരുത്താനായിട്ടില്ളെന്നത് സ൪ക്കാറിൻെറ ദൗ൪ബല്യമാണ് കാണിക്കുന്നതെന്നും യൂസുഫ് അൽ സൽസല പറഞ്ഞു.
മധുരമുള്ള സ്വപ്നങ്ങൾ കാണുക മാത്രം ചെയ്യുന്ന സ൪ക്കാ൪ അതിനനുസൃതമായി പ്രവ൪ത്തിക്കുന്നില്ളെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അബ്ദുൽ ഹമീദ് ദശ്തി പത്ത് വ൪ഷത്തിനകം കരുതൽ ശേഖരം സ൪ക്കാ൪ ബജറ്റ് കമ്മി നികത്താൻ ഉപയോഗിച്ച് തീ൪ക്കേണ്ടവരുമെന്ന സ്ഥിതിവിശേഷം ഭയാനകമാണെന്ന് കൂട്ടിച്ചേ൪ത്തു. ഇത്ര കാലമായിട്ടും എണ്ണയിതര വരുമാന മാ൪ഗം കണ്ടത്തൊനാവാത്തത് രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അവദ് അൽ അവദ് ചൂണ്ടിക്കാട്ടി. രാജ്യം വിഭവസമൃദ്ധമാണെങ്കിലും അത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തിട്ടമില്ലാത്ത സ൪ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് ജമാൽ അൽ ഉമ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story