ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നതായി പാകിസ്താന്‍
text_fieldsന്യൂഡൽഹി : ഇന്ത്യയുമായി പാകിസ്താൻ സമാധാനപരമായ സൗഹാ൪ദം ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി നവാസ് ശരീഫിന്‍്റെ മാധ്യമ ഉപദേശകൻ താരിഖ് അസീസ് . മെയ് 26 നു നടക്കുന്ന നരേന്ദ്ര മോദി സ൪ക്കാറിന്‍്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇരു രാഷ്ട്രങ്ങളും സൗഹാ൪ദ്ദത്തിൽ ആയിരുന്നെന്നും അസീസ് അനുസ്മരിച്ചു .
അതേസമയം നവാസ് ഷെരിഫ് ചടങ്ങിൽ പങ്കടെുക്കുമോ എന്നതിന് സ്ഥിരീകരണം ആയിട്ടില്ല. പാകിസ്ഥാനിൽ നിന്നുള്ള പ്രതിനിധി ആരെന്നു ഇന്നു അറിയിക്കും . ശ്രീലങ്കൻ പ്രസിഡന്‍്റ് മഹിന്ദ രാജപക്സെ , അഫ്ഗാൻപ്രസിഡന്‍്റ് ഹാമിദ് ക൪സായി , മാലദ്വീപ് പ്രസിഡന്‍്റ് അബ്ദുള്ള യാമീൻ എന്നിവ൪ പങ്കെടുക്കും . ബംഗ്ലാദേശ് പ്രസിഡന്‍്റ് ശൈഖ് ഹസീന ജപ്പാൻ സന്ദ൪ശനത്തിൽ ആയതിനാൽ സ്പീക്കറെ അയക്കും .മറ്റു സാ൪ക്ക് രാഷ്ട്രങ്ങളിൽ നിന്നും പ്രധിനിധികൾ എത്തും .
അതേസമയം ശ്രീലങ്കൻ പ്രസിഡന്‍്റ് ചടങ്ങിൽ പങ്കടെുക്കുന്നതിനെ എം ഡി എം കെ നേതാവ് വൈകോ എതി൪ത്തു . പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ ജമ്മു കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയും പി ഡി പി നേതാവ് മെഹബൂബ മുഫ്തിയും സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
