മെസ്സിക്ക് ലക്ഷ്യം കിരീടം
text_fieldsബ്വേനസ് എയ്റിസ്: കൈയിലൊതുങ്ങാത്ത കനകകിരീടം ലക്ഷ്യമിട്ട് ലയണൽ മെസ്സി ഒരുങ്ങുന്നു. സ്പെയിനിലെ ക്ളബ് ഫുട്ബാളിലെ തിരക്കും തിരിച്ചടിയും പിന്നിട്ട് മെസ്സി കഴിഞ്ഞ ദിവസം സ്വന്തം നാടായ അ൪ജൻറീനയിലത്തെി. ബാഴ്സലോണയുടെ സൂപ്പ൪ താരമായ മെസ്സി കിരീടനേട്ടമില്ലാതെയാണ് സ്പെയിനിൽനിന്ന് മടങ്ങിയത്. ഇനി ലോകകപ്പിലെ വിജയമാണ് ലക്ഷ്യമെന്ന് മെസ്സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാഴ്സയുമായി കരാ൪ പുതുക്കിയശേഷമാണ് താരം നാട്ടിലേക്ക് വിമാനം കയറിയത്.
ബാഴ്സലോണയിലെ മിന്നുന്ന പ്രകടനം അ൪ജൻറീനക്ക് വേണ്ടി കളിക്കുമ്പോൾ ഇല്ലാതാകുന്നുവെന്ന ആരാധകരുടെ പരിഭവത്തിന്പരിഹാരം കാണാനുറച്ചാണ് ബ്രസീലിൽ ലോക കാൽപ്പന്തുകളിമേളയിൽ മെസ്സി പന്ത് തട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ പതിവ് ഫോമിലത്തൊത്ത മെസ്സി രാജ്യത്തിനായി മിന്നിത്തിളങ്ങുമെന്നാണ് പ്രതീക്ഷ. എസെയ്സ വിമാനത്താവളത്തിൽ ഇറങ്ങിയ സൂപ്പ൪താരത്തെ സ്വീകരിക്കാൻ നിരവധി ആരാധക൪ എത്തിയിരുന്നു. റൊസാരിയോയിലെ വീട്ടിലേക്ക് പോയ മെസ്സി കുറച്ച് ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം അ൪ജൻറീന കോച്ച് അലയാന്ദ്രോ സബെല്ലക്ക് കീഴിൽ ദേശീയ ടീമിനൊപ്പം പരിശീലനം തുടങ്ങും.
ബാഴ്സലോണയിൽ ഇത്തവണ മോശം സീസണായിരുന്നെന്ന് മെസ്സി സമ്മതിച്ചു. പരിക്ക് അലട്ടിയതിനാൽ കാര്യങ്ങൾ എളുപ്പമായില്ളെന്നും താരം പറഞ്ഞു. അത്ലറ്റികോ മഡ്രിഡ് സ്പാനിഷ് ലീഗിൻെറ അവസാന ദിനം കിരീടം തട്ടിയെടുത്തത് കനത്ത തിരിച്ചടിയായെന്നും മെസ്സി സമ്മതിച്ചു. ഗ്രൂപ് എഫിൽ ബോസ്നിയക്കെതിരെ ജൂൺ 15ന് റിയോ ഡെ ജനീറോയിലാണ് അ൪ജൻറീനയുടെ കന്നിപ്പോരാട്ടം. 21ന് ഇറാനെയും 25ന് നൈജീരിയയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
