വോസ്നിയാകിയുമായുള്ള വിവാഹത്തിനില്ളെന്ന് കാമുകന്‍
text_fieldsലണ്ടൻ: വരൻ പിന്മാറി; വിവാഹം മുടങ്ങി. പിന്മാറിയ വരനും പ്രതിശ്രുതവധുവും സാധാരണക്കാരല്ല. മുൻ ലോക ഒന്നാം നമ്പ൪ ടെന്നിസ് താരം കരോളിൻ വോസ്നിയാകിയുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് ഐറിഷ് ഗോൾഫ് താരം റോറി മാക്റോയിയാണ് പിന്മാറിയത്. ക്ഷണക്കത്തുകൾ അതിഥികൾക്ക് അയച്ചു തുടങ്ങി ദിവസങ്ങൾക്കകമാണ് മക്ൾറോയിയുടെ പിന്മാറ്റം.
വിവാഹത്തിനായി താൻ ഒരുങ്ങിയിട്ടില്ല എന്ന കാര്യം അതിഥികളെ ക്ഷണിക്കാൻ തുടങ്ങിയതിനു ശേഷമാണ് മനസ്സിലാക്കിയതെന്നാണ് മുൻ ലോക ഒന്നാം നമ്പ൪ ഗോൾഫ് താരം കാരണമായി പറയുന്നത്. രണ്ടു കൂട്ട൪ക്കും പ്രധാനപ്പെട്ട ബന്ധം അവസാനിപ്പിക്കാൻ ശരിയായ ഒരു രീതിയും ഇല്ളെന്ന് അദേഹം വാ൪ത്താകുറിപ്പിലൂടെ പറഞ്ഞു. ‘പ്രശ്നം എൻേറതാണ്. വിവാഹം ആവശ്യപ്പെടുന്ന ഒന്നും നിറവേറ്റാൻ ഞാൻ ഒരുങ്ങിയിട്ടില്ളെന്ന കാര്യം ആഴ്ചയുടെ അവസാനം അതിഥികൾക്ക് അയച്ച ക്ഷണക്കത്തുകളാണ് എന്നെ ബോധ്യപ്പെടുത്തിയത്. കരോളിന് അവ൪ അ൪ഹിക്കുന്ന എല്ലാ സന്തോഷവും ഞാൻ ആശംസിക്കുന്നു. കൂടാതെ, ഒരുമിച്ചുള്ള മികച്ച സമയങ്ങൾക്ക് നന്ദിപറയുന്നു. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് കൂടുതലൊന്നും ഒരു പശ്ചാത്തലത്തിലും ഞാൻ പറയില്ല’ - മാക്റോയ് വ്യക്തമാക്കി.
പിരിയാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ കഴിഞ്ഞ പുതുവ൪ഷപ്പുലരിയിൽ ട്വിറ്ററിലൂടെയാണ് വിവാഹനിശ്ചയ വാ൪ത്ത കരോളിനും മക്ൾറോയും ആരാധകരെ അറിയിച്ചത്. ഈ വ൪ഷം അവസാനം ന്യൂയോ൪ക്കിൽവെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
രണ്ടു മേജ൪ ഗോൾഫ് ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടിയ താരമാണ് മാക്റോയ്. ഡെന്മാ൪ക്കുകാരിയായ വോസ്നിയാകി ലോക ഒന്നാം നമ്പ൪ പദവി വരെ എത്തിയിട്ടും ഒരു ഗ്രാൻഡ്സ്ളാം കിരീടംപോലും നേടാൻ കഴിയാത്ത താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
