ദേശീയ ജലപാത: വിജിലന്‍സ് കണ്ടെത്തിയത് കോടികളുടെ അഴിമതി
text_fieldsകൊച്ചി: ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടത്തെിയത് കോടികളുടെ അഴിമതി. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് ക൪ഷക൪ക്ക് നൽകാനുള്ള നഷ്ട പരിഹാരത്തുക വിതരണം ചെയ്ത എറണാകുളത്തെ ഫിഷറീസ് ഓഫിസിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് ലക്ഷങ്ങൾ അന൪ഹരുടെ പോക്കറ്റിൽ എത്തിയതായാണ് കണ്ടത്തെിയത്. ഈ സാഹചര്യത്തിൽ തട്ടിപ്പിനെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് സ൪ക്കാറിന് ശിപാ൪ശ ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
കോട്ടപ്പുറം മുതൽ അരൂ൪വരെ ഭാഗങ്ങളിൽനിന്ന് ചീനവല, ഊന്നിവല എന്നിവ മാറ്റിയപ്പോൾ അ൪ഹരായ ക൪ഷക൪ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയാണ് അന൪ഹ൪ തട്ടിയെടുത്തത്. ഇല്ലാത്ത ഒരു സൊസൈറ്റിയുടെ പേരിൽ മാത്രം 48 ലക്ഷം തട്ടിയെടുത്ത രേഖകൾ അടക്കം വിജിലൻസ് പിടിച്ചെടുത്തു. ലൈസൻസുള്ള വലകൾക്ക് രണ്ടര ലക്ഷവും അല്ലാത്തതിന് ഒരു ലക്ഷവുമാണ് നഷ്ടപരിഹാരത്തുകയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇല്ലാത്ത വലകളുടെ പേരിൽ പണം തട്ടിയെടുത്തെന്നാണ് വിജിലൻസ് കണ്ടത്തെിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ഇല്ലാത്ത സൊസൈറ്റിയുടെ പേരിൽ 48 ലക്ഷം നൽകിയെന്ന രേഖകൾ വിജിലൻസിനെപോലും ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് സ൪ക്കാറിൻെറ അനുമതിയോടെ കേസെടുത്ത് അന്വേഷണം നടത്താനുള്ള തീരുമാനം.
തട്ടിപ്പിനു പിന്നിൽ സംസ്ഥാന ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪ക്കും പങ്കുണ്ടെന്നാണ് വിജിലൻസ് നിഗമനം.നഷ്ടപരിഹാരത്തിന് അ൪ഹരായവരെ തെരഞ്ഞെടുക്കുന്നതിലും അപാകതയുണ്ടായെന്നും വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
