പ്രതീക്ഷിച്ച വിജയമുണ്ടായില്ളെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നേടേണ്ടിയിരുന്ന വിജയം എൽ.ഡി.എഫിനുണ്ടായില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻെറ സ്വയം വിമ൪ശം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന കരട് റിപ്പോ൪ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽ.ഡി.എഫിൻെറ സീറ്റുകൾ നാലിൽനിന്ന് എട്ടായി വ൪ധിപ്പിക്കാനായി. പക്ഷേ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നേടേണ്ടിയിരുന്ന വിജയമുണ്ടായില്ല. ആ സാഹചര്യം വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ല. മതന്യൂനപക്ഷങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതും അവരിൽനിന്ന് യു.ഡി.എഫിന് അനുകൂലമായ ധ്രുവീകരണമുണ്ടായതുമാണ് എൽ.ഡി.എഫിന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തതിന് കാരണം. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാ൪ലമെൻറ് മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന് നൽകിയ റിപ്പോ൪ട്ടുകൾ ആധികാരികമല്ലായിരുന്നുവെന്നും റിപ്പോ൪ട്ട് കുറ്റപ്പെടുത്തുന്നു. സി.പി.എമ്മിൻെറയും എൽ.ഡി.എഫിൻെറയും ജനപിന്തുണ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഫലമല്ല ഉണ്ടായത്. ദേശീയതലത്തിൽ ആ൪.എസ്.എസ് നേതൃത്വത്തിൽ നരേന്ദ്രമോദി ഉയ൪ത്തിയ വെല്ലുവിളി നേരിടാൻ കോൺഗ്രസിനാണ് സാധ്യതയെന്ന ധാരണ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കുമുണ്ടായി.
അതുകൊണ്ടാണ് യു.ഡി.എഫിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ളെന്നും മൂന്നക്കം തികക്കില്ളെന്നും സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിത് വെറും രാഷ്ട്രീയ പ്രചാരണമായി കരുതുകയായിരുന്നു. പോരായ്മകൾ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും റിപ്പോ൪ട്ടിൽ പറയുന്നു. യു.ഡി.എഫിന് സംസ്ഥാനത്ത് അഭിമാനകരമായ വിജയമല്ല ഉണ്ടായതെന്നും സി.പി.എം വിലയിരുത്തി. കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് പോലും അധികം ലഭിച്ചില്ല, ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു.
കഴിഞ്ഞ പാ൪ലമെൻറ് തെരഞ്ഞെടുപ്പിനേക്കാൾ നാല് ലക്ഷത്തിലേറെ വോട്ട് എൽ.ഡി.എഫിന് വ൪ധിച്ചെന്നും വ്യക്തമാക്കുന്നു. റിപ്പോ൪ട്ടിൻ മേൽ സെക്രട്ടേറിയറ്റിൽ നടക്കുന്ന ച൪ച്ച ഇന്നുംതുടരും. അതിനുശേഷമാവും സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോ൪ട്ടിന് അന്തിമ രൂപം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
