ഭരണമാറ്റം കേന്ദ്ര സ്ഥാപനങ്ങളുടെ തലപ്പത്തും പ്രതിചലനമുണ്ടാക്കും
text_fieldsകൊച്ചി: കേന്ദ്രത്തിലെ ഭരണമാറ്റം സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങളിലെ ഭരണസമിതികളിലും മാറ്റമുണ്ടാക്കും. കേന്ദ്ര സ൪ക്കാറിൻെറ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണ നേതൃത്വത്തെയും അംഗങ്ങളെയും നിയമിക്കുന്ന കീഴ്വഴക്കം പാലിക്കുന്ന സ്ഥാപനങ്ങളിലാണ് ഭരണമാറ്റം ചലനങ്ങളുണ്ടാക്കുക. രാഷ്ട്രീയ നോമിനികൾ ഉന്നത സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളിലാണ് ഉടൻ മാറ്റങ്ങൾക്ക് സാധ്യതയുള്ളത്. ഉദ്യോഗസ്ഥ൪ ഉന്നത സ്ഥാനങ്ങളിലുള്ളവയുടെ കാര്യത്തിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകാനിടയില്ല.
പല കേന്ദ്ര സ്ഥാപനങ്ങളിലെയും ഏറ്റവും ഉന്നതമായ തസ്തികയിൽ സിവിൽ സ൪വീസിലെ ഉന്നതരെയാണ് നിയമിച്ചിരിക്കുന്നത്. ചട്ടപ്രകാരം ഉദ്യോഗസ്ഥ൪തന്നെ ഇത്തരം സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനം വഹിക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരം നിയമനങ്ങളിലും പലപ്പോഴും രാഷ്ട്രീയ ത ാൽപര്യങ്ങൾ കടന്നുവരാറുമുണ്ട്. അതേസമയം, ഇത്തരം സ്ഥാപനങ്ങളുടെ ഉപ നേതൃ സ്ഥാനങ്ങളിലേക്കും ഭരണസമിതിയിലേക്കും നേരിട്ട് രാഷ്ട്രീയ നോമിനേഷനുകൾ നടത്തുന്നതിൽ തടസ്സവുമില്ല.
യു.പി.എ സ൪ക്കാ൪ നിയമിച്ചവരിൽ ചിലരെങ്കിലും സ്വയം ഒഴിയാനാണ് സാധ്യത. രാഷ്ട്രീയ ചായ്വോടെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട ചില ഉദ്യോഗസ്ഥ൪ക്കും സ്ഥാനചലനമുണ്ടാകും.
കയ൪ ബോ൪ഡ്, സ്പൈസസ് ബോ൪ഡ്, കോക്കനട്ട് ബോ൪ഡ്, റബ൪ ബോ൪ഡ് ഓഫ് ഇന്ത്യ, കോഫി ബോ൪ഡ് തുടങ്ങിയവയുടെ ഭരണസമിതികളിലേക്കും രാഷ്ട്രീയ നിയമനങ്ങളാണ് നടക്കാറ്. പോ൪ട്ട്ട്രസ്റ്റ്, ഷിപ്യാ൪ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണസമിതിയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
കയ൪ബോ൪ഡ് ചെയ൪മാൻ സ്ഥാനം പ്രമുഖ കോൺഗ്രസ് നേതാവായ പ്രഫ. ജി. ബാലചന്ദ്രനാണ് വഹിക്കുന്നത്. ഭരണമാറ്റം മൂലം സ്ഥാനം ഒഴിയേണ്ട ബാധ്യത ഇല്ളെന്നാണ് അദ്ദേഹത്തിൻെറ നിലപാട്. നിയമപരമായി അങ്ങനെയൊരു ബാധ്യത ചെയ൪മാനോ ബോ൪ഡ് അംഗങ്ങൾക്കോ ഇല്ല. കൂടിയാലോചനകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ജുഡീഷ്യൽ മേഖലയിൽ കേന്ദ്ര സ൪ക്കാറിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ കാര്യത്തിലും മാറ്റമുണ്ടാകും. ഹൈകോടതിയിൽ അസി. സോളിസിറ്റ൪ ജനറൽ പദവി വഹിക്കുന്ന അഡ്വ. പി. പരമേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
