മോദിക്ക് കശ്മീരിനെ അറിയില്ല
text_fieldsരാജ്യത്തിൻെറ മൂന്നിൽ രണ്ടു ഭാഗവും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതുവരെ കശ്മീ൪ ഒരു തെരഞ്ഞെടുപ്പ് വിഷയമാകാതിരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആ൪ട്ടിക്ക്ൾ 370 എടുത്തുകളയുമെന്ന് ബി.ജെ.പി അതിൻെറ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞു. എന്നാൽ, ഇത് പുതിയ കാര്യമല്ല. വ൪ഷങ്ങളായി ബി.ജെ.പി ഈ ആവശ്യമുന്നയിച്ചുവരുകയാണ്. അതിന് അത്ര ശ്രദ്ധ കിട്ടിയിട്ടുമില്ല. മോദിക്ക് വോട്ട് ചെയ്യാത്തവ൪ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിൻെറ പ്രസ്താവന അന്തരീക്ഷം കലുഷിതമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി ആ പ്രസ്താവനയിൽനിന്ന് വിട്ടുനിന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചത്തെി. മോദിക്ക് വോട്ടുചെയ്യുന്നവ൪ കടലിൽ ചാടണമെന്ന് പ്രസ്താവിച്ച കശ്മീ൪ നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയും സ്ഥിതി മോശമാക്കുന്നതായിരുന്നു. എന്നാൽ, മുമ്പും അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നതിനാൽ കാര്യങ്ങൾ വഷളായില്ല. അദ്ദേഹത്തിൻെറ പ്രസ്താവനകൾ അത്ര ഗൗരവമായി എടുക്കാറില്ല. വോട്ട് നേടാൻ എന്തിനും മടിക്കാത്ത മോദിയാണ് യഥാ൪ഥ കുഴപ്പമുണ്ടാക്കിയത്. അത്രയധികം അദ്ദേഹം അന്തരീക്ഷം കലുഷിതമാക്കി. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ അദ്ദേഹം സൃഷ്ടിച്ച വിടവ് പരിഹരിക്കാൻ കാലമേറെയെടുക്കും. കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യങ്ങളുടെ പേരിൽ ജനകീയ നേതാവ് ശൈഖ് അബ്ദുല്ലയെ അദ്ദേഹം ആക്രമിച്ചു. ഏകീകരണത്തിൻെറ പ്രക്രിയയെക്കുറിച്ച് മോദിക്ക് അറിവൊന്നുമുണ്ടായിരുന്നില്ല. ശൈഖ് അബ്ദുല്ലയെപ്പോലെ ഒൗന്നത്യവും ജനകീയതയുമുള്ള ഒരു നേതാവില്ലായിരുന്നെങ്കിൽ, മുസ്ലിം ഭൂരിപക്ഷ ജമ്മു-കശ്മീരിനെ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയോട് ചേ൪ക്കാൻ കഴിയുമായിരുന്നില്ല.കശ്മീ൪ വ൪ഗീയ ഇന്ത്യയുടെ ഭാഗമായിരിക്കില്ളെന്ന ശൈഖ് അബ്ദുല്ലയുടെ മകൻ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയും വ൪ഗീയമാണ്. വ൪ഗീയ ശക്തികൾക്കെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി പോരാടണം. ഫാറൂഖിനും ആ മുന്നണിയുടെ ഭാഗമാകേണ്ടിവരും. മതേതരത്വത്തിൻെറയും ജനാധിപത്യത്തിൻെറയും പാതയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിന് അദ്ദേഹവും പ്രസക്തനാണ്. പക്ഷേ, പാകിസ്താനും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിച്ചവരും അതുപോലെതന്നെ പ്രസക്തമാണ്. പാകിസ്താൻെറ താൽപര്യത്തിൻെറ പ്രാധാന്യം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹ൪ലാൽ നെഹ്റു തിരിച്ചറിഞ്ഞിരുന്നു. ഒരു പൊതുവേദി കണ്ടത്തൊൻ ശൈഖ് അബ്ദുല്ലയെ അദ്ദേഹം ഇസ്ലാമാബാദിലേക്ക് അയച്ചു. അന്ന് പാകിസ്താനെ നയിച്ച ജനറൽ മുഹമ്മദ് അയ്യൂബിനെ അദ്ദേഹം സന്ദ൪ശിച്ചു.
സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള അവസാന ശ്രമമുണ്ടായത് 1964ൽ ശൈഖ് അബ്ദുല്ല ജനറൽ അയ്യൂബിനെ സന്ദ൪ശിച്ചപ്പോഴാണ്. നെഹ്റുവിൻെറ അവസാനകാലത്ത് സാഹചര്യങ്ങളുടെ യുക്തി അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നുവെന്നും പാകിസ്താനുമായി ഐക്യത്തിലത്തെുന്ന കാര്യത്തിൽ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും തനിക്ക് തോന്നിയിരുന്നുവെന്ന് 1972 ഏപ്രിലിൽ ഇസ്ലാമാബാദിൽവെച്ച് അയ്യൂബ് എന്നോട് പറഞ്ഞിരുന്നു.
എന്നാൽ, ശൈഖിൻെറ സന്ദ൪ശനംകൊണ്ട് വലിയ പ്രയോജനമുണ്ടായില്ല. സംഭാഷണങ്ങൾ തുടങ്ങിയപ്പോൾ നെഹ്റുവിൻെറ അന്ത്യനാളുകളത്തെിയിരുന്നു. എന്തെങ്കിലും സാധ്യതകൾ കണ്ടത്തൊൻ പാകിസ്താനും താൽപര്യമുണ്ടായിരുന്നു. എന്നാൽ, ലാൽ ബഹദൂ൪ ശാസ്ത്രി-അയ്യൂബ് കൂടിക്കാഴ്ച പരിഹാരമൊന്നുമുണ്ടാക്കിയില്ല. കശ്മീരിനെക്കുറിച്ച് സംസാരിക്കാൻ ശാസ്ത്രി തയാറാകാതിരുന്നത് നിരാശയുണ്ടാക്കി. ഇന്ത്യയുടെയും പാകിസ്താൻെറയും ആഭ്യന്തരമന്ത്രിമാരുടെ കൂടിക്കാഴ്ച വാഗ്ദാനം ചെയ്ത സംയുക്ത പ്രസ്താവനയിലും കശ്മീരിനെക്കുറിച്ച് പരാമ൪ശിച്ചില്ല. കശ്മീരിൻെറ സ്വാതന്ത്ര്യത്തെ ആദ്യം എതി൪ത്തിരുന്ന പാകിസ്താൻ ഇപ്പോൾ നിശ്ശബ്ദമാണ്. ചില൪ ഇപ്പോഴും സ്വാതന്ത്ര്യമെന്ന ആവശ്യത്തെ പിന്തുണക്കുന്നുണ്ട്. സ്വതന്ത്ര കശ്മീ൪ ഒടുവിൽ പാകിസ്താനോട് ചേരുമെന്ന പ്രതീക്ഷയിലാണ് അവ൪ അങ്ങനെ ചെയ്യുന്നത്.
താഴ്വരയിൽ ജീവിക്കുന്നവ൪ക്ക് ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങളുടെ ഭാഗധേയം നി൪ണയിക്കാനാവില്ളെന്ന് ഈ ആവശ്യമുന്നയിച്ചവ൪ മനസ്സിലാക്കണം. സംസ്ഥാനത്തിൻെറ ഭാവി നി൪ണയിക്കപ്പെടുമ്പോൾ ആദ്യത്തേത് ഇന്ത്യയോട് ലയിക്കും. രണ്ടാമത്തേത് ഇന്ത്യയുടെ കേന്ദ്ര ഭരണപ്രദേശമാകാനാണ് ഇഷ്ടപ്പെടുക. അതിനാൽ, സ്വാതന്ത്ര്യമെന്ന ആവശ്യം താഴ്വരയിൽ മാത്രമാണ്.
ഇന്ത്യയിൽ ബി.ജെ.പി സ൪ക്കാ൪ മുമ്പുമുണ്ടായിട്ടുണ്ട്. ഹിന്ദുത്വത്തിൻെറ ശക്തമായ മുഖമായിരിക്കാം മോദി. എന്നാൽ, ഭരണഘടനക്കാണ് പരമാധികാരം. നിയമത്തിനു മുന്നിൽ എല്ലാവ൪ക്കും അത് തുല്യത ഉറപ്പുവരുത്തുന്നു. അല്ളെങ്കിൽ തന്നെ, ആയിരക്കണക്കിന് വ൪ഷങ്ങളായി ഇന്ത്യ ബഹുമത സമൂഹമാണ്.
തെരഞ്ഞെടുക്കപ്പെട്ടാൽ, തൻെറ അജണ്ടയായ വികസനത്തിന് എല്ലാ സമുദായങ്ങളെയും തനിക്കൊപ്പം ചേ൪ക്കുമെന്ന് മോദി പ്രസംഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. രാജ്യത്തിൻെറ വൈവിധ്യത്തെ തക൪ക്കാൻ അദ്ദേഹം തുനിഞ്ഞാൽ, ബഹുസ്വരതക്കുവേണ്ടി പോരാടാൻ ജനാധിപത്യ, മതേതര ശക്തികൾ ശക്തമാണ്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി ഉറപ്പുനൽകുന്നതാണ് ഭരണഘടനയുടെ ആ൪ട്ടിക്ക്ൾ 370. മോദിക്കോ അദ്ദേഹത്തിൻെറ പാ൪ട്ടിക്കോ ഇത് മാറ്റാനാവില്ല. കാരണം, ആ വ്യവസ്ഥയിലാണ് സംസ്ഥാനം ഇന്ത്യയോട് ചേ൪ന്നത്. വേണമെന്നുണ്ടെങ്കിൽ വ്യവസ്ഥ മാറ്റേണ്ടത് സംസ്ഥാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
