തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചു
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മാസം നീണ്ട ക൪ശന നിരീക്ഷണ-നിയന്ത്രണങ്ങൾക്ക് അവസാനം കുറിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നാവിക, കരസേനാ മേധാവികളുടെ നിയമനത്തിന് അനുമതി നൽകിയതും പ്രകൃതിവാതക വില ഇരട്ടിയാക്കുന്നത് നീട്ടിവെക്കാൻ ആവശ്യപ്പെട്ടതുമടക്കം നിരവധി തീരുമാനങ്ങളെടുത്ത പെരുമാറ്റച്ചട്ടം തിങ്കളാഴ്ചയോടെ അവസാനിച്ചതായി കമീഷൻ സ൪ക്കാറിനെ അറിയിച്ചു. മാ൪ച്ച് അഞ്ചിന് ലോക്സഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതു മുതലാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാ൪ഥികളുടെ പേരുവിവരം കമീഷൻ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന കാലത്തുതന്നെയാണ് പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ കമീഷൻ റിസ൪വ് ബാങ്കിന് അനുമതി നൽകിയത്. വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നത് തടഞ്ഞുകൊണ്ടും ഉത്തരവിറക്കിയിരുന്നു.
സ്ഥാനാ൪ഥികൾക്കിടയിൽ സമത്വം കൊണ്ടുവരൽ ലക്ഷ്യമിട്ടാണ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ അധികാരം ഉപയോഗപ്പെടുത്തുന്നത് തടയപ്പെടും. വിഭാഗീയതയും വിദ്വേഷവും വള൪ത്താനുദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തടയലും പെരുമാറ്റച്ചട്ടം ലക്ഷ്യമിടുന്നു.
അതേസമയം, സായുധസേനയുമായി പ്രത്യക്ഷത്തിൽ ബന്ധമുള്ള കാര്യങ്ങളിൽ പെരുമാറ്റച്ചട്ടം ബാധകമല്ളെന്ന് വ്യക്തമാക്കിയതാണ്. ഏറ്റവും പുതിയ ഉത്തരവുകൾ ഭാവിയിലെ തെരഞ്ഞെടുപ്പുകൾക്കു കൂടി ബാധകമായിരിക്കുമെന്നും കമീഷൻ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
