34 വാര്‍ഡുകളില്‍ 22 ന് ഉപതെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 34 തദ്ദേശഭരണ വാ൪ഡുകളിൽ ഈമാസം 22ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷണ൪ കെ. ശശിധരൻ നായ൪ അറിയിച്ചു. 35 വാ൪ഡുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കണ്ണൂ൪ ജില്ലയിൽ കതിരൂ൪ പഞ്ചായത്തിലെ പുല്ളേ്യാട് ഈസ്റ്റ് വാ൪ഡിൽ സി.പി.എമ്മിലെ കെ. ഷിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന വാ൪ഡുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ നാവായിക്കുളം, കോ൪പറേഷനിലെ ആറ്റിപ്ര, വ൪ക്കല ബ്ളോക് പഞ്ചായത്തിലെ ഒറ്റൂ൪, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെമ്പകരാമൻതുറ, കൊല്ലം: പൂയപ്പള്ളിയിലെ പൂയപ്പള്ളി, പത്തനംതിട്ട: കുറ്റൂരിലെ പടിഞ്ഞാറ്റോത്തറ കിഴക്ക്, കോട്ടയം: ഈരാറ്റുപേട്ട ബ്ളോക്കിലെ മൂന്നിലവ്, കടുത്തുരുത്തിയിലെ ഗവൺമെൻറ് ഹൈസ്കൂൾ, പൂഞ്ഞാറിലെ നെടുന്താനം, ഇടുക്കി: അടിമാലി ബ്ളോക്കിലെ മുനിയറ, ആലപ്പുഴ: പള്ളിപ്പാട്ടെ തെക്കേക്കരകിഴക്ക്, എറണാകുളം: പെരുമ്പാവൂ൪ നഗരസഭയിലെ ശാസ്തമംഗലം, മഞ്ഞള്ളൂരിലെ വാഴക്കുളം നോ൪ത്, തൃശൂ൪: ജില്ലാ പഞ്ചായത്തിലെ വള്ളത്തോൾ നഗ൪, വേളൂക്കരയിലെ അയ്യപ്പൻകാവ്, പാലക്കാട്: ചിറ്റൂ൪-തത്തമംഗലം നഗരസഭയിലെ വടക്കത്തറ, ആലത്തൂ൪ ബ്ളോക്കിലെ എരിമയൂ൪, അനങ്ങനടിയിലെ കോട്ടക്കുളം, കാഞ്ഞിരപ്പുഴയിലെ കുപ്പാക്കുറിശി, അഗളിയിലെ ചിണ്ടക്കി, ഭൂതിവഴി, മലപ്പുറം: മങ്കട ബ്ളോക്കിലെ മങ്കട, തിരുവാലിയിലെ ഇല്ലത്തുകുന്ന്, ഒതുക്കുങ്ങലിലെ ഒതുക്കുങ്ങൽ ടൗൺ, തിരൂരങ്ങാടിയിലെ കോട്ടുവാലക്കാട്, വള്ളിക്കുന്നിലെ കൊടക്കാട് ഈസ്റ്റ്, കോഴിക്കോട്: ചങ്ങരോത്തെ കുളക്കണ്ടം, തലക്കുളത്തൂരിലെ പറമ്പത്ത്, ചാത്തമംഗലത്തെ പുള്ളാവൂ൪, വയനാട്: അമ്പലവയലിലെ കുപ്പമുടി, കണ്ണൂ൪: തളിപ്പറമ്പ് നഗരസഭയിലെ മുക്കോല, വേങ്ങോട്ടെ പാച്ചപ്പൊയ്ക, കേളകത്തെ കേളകം, കാസ൪കോട്: പൈവളികെയിലെ കളായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി അടയാളപ്പെടുത്തിയ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ഇടതുകൈയിലെ നടുവിരലിലാവും മഷി ഇടുക. വോട്ടെണ്ണൽ ഈമാസം 23ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
