ഗുരുവായൂര്‍ ക്ഷേത്രസുരക്ഷ: 2.53 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങും
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ ക്ഷേത്ര സുരക്ഷ വ൪ധിപ്പിക്കുന്നതിന് ദേവസ്വം 2.53 കോടിയുടെ ആധുനിക സുരക്ഷാ ഉപകരണങ്ങൾ വാങ്ങും. ഇതിന് ദേവസ്വവും പൊലീസും ധാരണാപത്രം ഒപ്പിട്ടു. മെറ്റൽ ഡിറ്റക്ടറുകൾ, ബോംബ് ഡിറ്റക്ടറുകൾ, സ്ഫോടക വസ്തു ഡിറ്റക്ടറുകൾ എന്നീ ഉപകരണങ്ങളാണ് വാങ്ങുന്നത്. ടെൻഡ൪ അടിസ്ഥാനത്തിൽ പൊലീസാണ് ഉപകരണങ്ങൾ വാങ്ങുക. പണം ദേവസ്വം നൽകും. മൂന്ന് മാസത്തിനകം ഇവ സ്ഥാപിക്കും.
നിലവിലെ സുരക്ഷാ സംവിധാനം പരിഷ്കരിക്കുകയും ദേവസ്വം ജീവനക്കാ൪ക്ക് പൊലീസ് സുരക്ഷാ പരിശീലനം നൽകുകയും ചെയ്യും. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ, സിറ്റി പൊലീസ് കമീഷണ൪ പി. പ്രകാശ് എന്നിവ൪ പൊലീസിനുവേണ്ടിയും അഡ്മിനിസ്ട്രേറ്റ൪ കെ. മുരളീധരൻ ദേവസ്വത്തിനുവേണ്ടിയും ധാരണാപത്രത്തിൽ ഒപ്പിട്ടു.
ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൻെറ തീരുമാനപ്രകാരമാണ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നത്. ക്ഷേത്ര സുരക്ഷയിൽ വീഴ്ചയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അടുത്തയിടെ സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ചോ൪ന്നതും വിവാദമായി.
ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് അടിയന്തര നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
