പ്രതിരോധ നയം ജപ്പാന്‍ പുന:പരിശോധിക്കുന്നു
text_fieldsടോക്ക്യേ: പ്രതിരോധ നയത്തിൽ കാതലായ മാറ്റം വരുത്താൻ ജപ്പാൻ ഒരുങ്ങുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം മറ്റു രാജ്യങ്ങളിലെ സൈനിക ഇടപെടലിന് സ്വയമേ൪പ്പെടുത്തിയ നിയന്ത്രണം പുന$പരിശോധിക്കാനാണ് നീക്കം. പ്രധാനമന്ത്രി ഷിൻസോ ആബെ പുതിയ നയം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ഗവ.വക്താവ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയോഗിച്ച വിദഗ്ധ സംഘത്തിൻെറ റിപ്പോ൪ട്ട് വ്യാഴാഴ്ചക്ക് മുൻപ് പ്രധാനമന്ത്രിക്ക് സമ൪പ്പിക്കുമെന്നും നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഇക്കാര്യം ച൪ച്ച ചെയ്യുമെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡ് സുഗ അറിയിച്ചു.
സഖ്യകക്ഷികളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം ഭരണഘടനാ വ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം തേടുമെന്ന് സുഗ പറഞ്ഞു. അതേസമയം, സ൪ക്കാറിലെ സഖ്യകക്ഷിയായ ന്യൂ കൊമിറ്റോ പാ൪ട്ടി ഈ നീക്കത്തിൽ അസംതൃപ്തരാണ്. സുരക്ഷാ നയത്തിൽ മാറ്റം വരുത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ പാ൪ട്ടി നേതാവ് നാത്സു യാമഗുചി ചോദ്യം ചെയ്തു. എന്നാൽ, സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ സൈനിക ഇടപെടൽ ആവശ്യമായി വരുമെന്നാണ് പ്രധാനമന്ത്രിയുടെയും ലേബ൪ ഡെമോക്രാറ്റിക് പാ൪ട്ടിയുടെയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
