Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2014 12:27 PM GMT Updated On
date_range 2014-05-13T17:57:36+05:30ഹരിഹരവര്‍മ വധം: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍
text_fieldsതിരുവനന്തപുരം: ഹരിഹരവര്‍മ വധക്കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.കെ. സുജാത കണ്ടത്തെി. തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാകേഷ്, കൂര്‍ഗ് സ്വദേശി ജോസഫ് എന്നിവര്‍ക്കെതിരായ ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. ആറാം പ്രതി അഡ്വ. ഹരിദാസിനെ വെറുതെവിട്ടു.കൊലപാതകം, ഗൂഢാലോചന, അബോധാവസ്ഥയിലാക്കി പരിക്കേല്‍പ്പിക്കല്‍, കൊലപാതകത്തോട് കൂടിയ കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, അസ്സലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കണ്ടത്തെിയത്. ഹരിദാസ് പ്രതികളോടൊപ്പം ചേര്‍ന്നുവെന്ന് പൂര്‍ണമായി തെളിയിക്കാനായില്ളെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വെറുതെവിട്ടത്. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍ പറഞ്ഞു. 2012 ഡിസംബര്‍ 24ന് വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണത്ത് ഹരിദാസിന്‍െറ മകളുടെ വീട്ടില്‍വെച്ചാണ് ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. വര്‍മയുടെ കൈവശമുണ്ടായിരുന്ന രത്നങ്ങള്‍ കവര്‍ച്ച ചെയ്യാനാണ് കൊലപ്പെടുത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റപത്രം സമര്‍പ്പിച്ച് സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമാണ് ഒരാള്‍ ഒഴികെയുള്ള മുഴുവന്‍ പ്രതികളെയും കുറ്റക്കാരെന്ന് കണ്ടത്തെിയത്. ക്രൈം ഡിറ്റാച്ച്മെന്‍റ് അസി. കമീഷണര്‍ കെ.ഇ. ബൈജു, പേരൂര്‍ക്കട മുന്‍ സി.ഐ ആര്‍. പ്രതാപന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story