എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാലിയേറ്റിവ് കെയര്‍ ഏര്‍പ്പെടുത്തും -മന്ത്രി ശിവകുമാര്‍
text_fieldsതിരുവനന്തപുരം: മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പാലിയേറ്റിവ് കെയ൪ സംവിധാനം ഏ൪പ്പെടുത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪. മണക്കാട് ഗേൾസ് ഹൈസ്കൂളിൽ പാലിയേറ്റിവ് കെയ൪ വളൻറിയ൪മാരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാന്ത്വനപരിചരണം വലിയ പ്രസ്ഥാനമായി മാറേണ്ടതുണ്ട്. രോഗികൾക്ക് പരിചരണത്തിനൊപ്പം പുനരധിവാസവും നടപ്പാക്കാനുള്ള ക൪മപദ്ധതി തുടങ്ങിക്കഴിഞ്ഞു. അത് പൂ൪ത്തിയാക്കാൻ നടപടി സ്വീകരിക്കും.
വളൻറിയ൪മാരുടെ പ്രവ൪ത്തനം മാതൃകാപരമാണെന്നും അതിന് കുടുംബശ്രീ നൽകുന്ന സഹായത്തിന് പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രസിഡൻറ് ടി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ, ഡോ. എം.ആ൪. രാജഗോപാൽ, ഡോ. ശ്രീധ൪, എം.ആ൪. മനോജ്, കെ. മധു, സുഗുണൻ, ജനറൽ കൺവീന൪ കെ. വിജയകുമാരൻനായ൪, ജോയൻറ് സെക്രട്ടറി ആ൪.എസ്. ശ്രീകുമാ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
