Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകോര്‍ണീഷിലെ...

കോര്‍ണീഷിലെ ചൂണ്ടക്കാര്‍ക്ക് വെള്ളിയാഴ്ച ചാകര

text_fields
bookmark_border
കോര്‍ണീഷിലെ ചൂണ്ടക്കാര്‍ക്ക് വെള്ളിയാഴ്ച ചാകര
cancel

ദോഹ: അവധി ദിവസങ്ങളിൽ നിരനിരയായിരുന്ന് ചൂണ്ടയിടുന്നവ൪ കോ൪ണീഷ് തീരത്തെ പുല൪കാല കാഴ്ചയാണ്. പല നാടുകളിൽ നിന്ന് ഉപജീവനത്തിനത്തെിയ പ്രവാസികളുടെ പ്രധാന വിനോദങ്ങളിലൊന്ന്. ഒറ്റക്കും കൂട്ടായും ഇവിടെ വന്നിരുന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് കുട്ട നിറയെ മീനുകളുമായി മടങ്ങുന്നവരുണ്ട്. വെള്ളിയാഴ്ച പുല൪ച്ചെ മുതൽ കോ൪ണീഷിലെ സിമൻറ് പടവുകളിൽ ഇങ്ങനെ നിരവധി പേരെ കാണാം. കുടുംബസമേതം ചൂണ്ടയിടാൻ വരുന്ന അറബ് വംശജരും ഫിലിപ്പിനോസും ഇക്കൂട്ടത്തിലുണ്ട്. പ്രവാസ ലോകത്ത് എന്തിനും ഏതിനും മുൻപന്തിയിൽ കാണുന്ന മലയാളികൾഇതിലും പിറകിലല്ല.
കോ൪ണീഷിൽ ഇന്നലെ പരിചയപ്പെട്ട മൂന്നംഗ സംഘത്തിലെ ആശാൻ കുന്നംകുളം സ്വദേശി അബൂബക്കറാണ്. ഇവ൪ വെള്ളിയാഴ്ചകളിൽ ഇവിടെ സ്ഥിരം കുറ്റികളാണ്. 37 വ൪ഷമായി ഖത്തറിലുള്ള അബൂബക്കറിൻെറ കോ൪ണീഷിലെ മീൻ വേട്ടക്കും അത്രതന്നെ പഴക്കമുണ്ട്. കുന്നംകുളത്ത് നിന്നുതന്നെയുള്ള ആരിഫും പാവറട്ടിക്കാരനായ മുദസിറുമാണ് ഇടംവലം കൂട്ടിനുള്ളത്. ഇന്നലെ ഇവ൪ക്ക് ഗി൪ഗഫാൻ ഇനത്തിലുള്ള മീനുകളുടെ ‘ചാകര’യായിരുന്നു. ഒറ്റയും തെറ്റയുമായത്തെിയ കൊച്ചു ഷേരി മീനുകളും ചൂണ്ടയിൽ കൊത്തി. ചൂണ്ടലുമായി ഇറങ്ങിയ ഉടനെ ചടപടായെന്ന് മീനുകൾ കുരുങ്ങിയെങ്കിലും നേരം കുറച്ച് പിന്നിട്ടപ്പോൾ ഒന്നും കൊത്താതെയായി. പിടിച്ച മീനുകളെ കാണാതായ വിവരം ഫ്ളാഷ് ന്യൂസായി പരന്നിട്ടുണ്ടാവുമെന്ന് മുദസിറിൻെറ കമൻറ്. എങ്കിലും, അപ്പോഴേക്കും ആശ്യത്തിനുള്ളത് പെട്ടിയിലായിരുന്നു.
പലതരം ചൂണ്ടകളും കണ്ണികളുമടക്കം സ൪വസജ്ജമായിട്ടാണ് ഇവരുടെ വരവ്. അറബികളുടെ വിശേഷ മൽസ്യങ്ങളായ ഹമൂ൪, ഷേരി, സാഫി, ഫസ്ക൪ എന്നിവയെല്ലാം ഇഷ്ടംപോലെ കിട്ടാറുണ്ടെന്ന് ആരിഫ് സാക്ഷ്യപ്പെടുത്തുന്നു. വേലിയിറക്ക സമയമായതിനാൽ, വെള്ളം കുറഞ്ഞതിനാലാണ് ഇന്നലെ മീനുകൾ കുറഞ്ഞത്. സാഫി ഇനത്തിൽപെട്ട മീനുകളൊക്കെ കയറിവരുന്ന ദിവസം ശരിക്കും ചാകര തന്നെയായിരിക്കും. മൽസ്യ മാ൪ക്കറ്റിൽ നിന്നോ മാളുകളിൽ നിന്നോ വാങ്ങുന്ന ചെറിയ ചെമ്മീനാണ് ചൂണ്ടയിൽ കോ൪ത്തിടുന്നത്. ഇവിടെ ചെമ്മീന് കിലോക്ക് 52 റിയാൽ വരെയാകുമെന്നതിനാൽ നാട്ടിൽ നിന്ന് മുദസിറിൻെറ ബന്ധുക്കൾ വന്നപ്പോൾ രണ്ട് മൂന്ന് കിലോ ചെമ്മീൻ കൊണ്ടുവരാൻ ചട്ടംകെട്ടി. അതാണ് ഇന്നലെ ഗി൪ഗഫാനുകൾക്ക് ഇരയായത്. പലതരം മീനുകൾക്കുമായി ഇനം തിരിച്ചുള്ള ചൂണ്ടലുകളുണ്ട്. സാഫി മീനുകൾക്കാണ് ഏറ്റവും ചെറിയ ചൂണ്ടക്കൊളുത്ത് വേണ്ടത്. ഒരുദിവസം വലിയ ചൂണ്ടലിട്ടപ്പോൾ 28 കിലോയുള്ള തിരണ്ടി മൽസ്യമാണ് കൊത്തിയത്. വാഹനത്തിന് പിറകിൽ കെട്ടിവലിച്ചാണ് അതിനെ കരക്കത്തെിച്ചതെന്ന് മൂവ൪സംഘം പറഞ്ഞു. മീനുകളൊന്നും കൊത്താതായതോടെ സാമഗ്രികളെല്ലാം ചെറിയ പെട്ടിയിലാക്കി, കിട്ടിയ മീനുകളുമായി സംഘം ആരിഫിൻെറ താമസസ്ഥലത്തേക്ക്. പിടിച്ചയുടൻ തന്നെ അടുക്കളയിൽ കയറി പാകമാക്കിയ ശേഷം ഉപ്പും മുളകും ചേരുവകളുമെല്ലാം പുരട്ടി അധികം എണ്ണയിലല്ലാതെ വറുത്തെടുത്ത് കഴിക്കാറാണ് പതിവ്. ഇന്നലെയും അത് തെറ്റിച്ചില്ല. രാവിലെ അഞ്ചു മണിയോടെ പിടിച്ചുതുടങ്ങിയ മീനുകളെല്ലാം ഏഴ് മണിയാവുമ്പോഴേക്കും ഖുബൂസിനൊപ്പം അകത്താക്കി സംഘം പിരിഞ്ഞു. മൂവ൪ സംഘത്തിന് നാട്ടിൽ നിന്നുതന്നെയുള്ള താൽപര്യമാണ് മീൻപിടിത്തത്തോട്. ആറ് മാസത്തെ അവധിക്ക് പോയാൽ അത്രയും കാലം കുളത്തിൽ തന്നെയായിരിക്കുമെന്ന് അബൂബക്ക൪ തമാശയായി പറഞ്ഞു. 20 വ൪ഷം ഖത്ത൪ മിലിട്ടറിയിൽ ജോലി ചെയ്ത അദ്ദേഹമിപ്പോൾ അൽ സദ്ദിലുള്ള വ്യാപാര സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. മുദസിറിന് ഖത്ത൪ എയ൪വേസിലാണ് ജോലി. 17 വ൪ഷമായി ഖത്തറിലുള്ള ആരിഫ് ഇപ്പോൾ കേബിൾ ജോലി ചെയ്യുന്നു.
നേരം പരപരാ വെളുത്തിട്ടും കോ൪ണീഷ് കടലിടുക്കിൽ ചൂണ്ടയുമായി മീൻ കാത്തിരിക്കുന്നവ൪ ഏറെയുണ്ടായിരുന്നു. പുല൪ച്ചെ നാല് മണിക്ക് തന്നെയത്തെിയ പ൪ദയണിഞ്ഞ സ്ത്രീകളടക്കമുള്ള ഈജിപ്ഷ്യൻ കുടുംബം നേരം പുല൪ന്ന് ഏറെയായിട്ടും ഉൽസാഹത്തോടെ ചൂണ്ടയിടൽ തുടരുകയാണ്. നേപ്പാൾ സ്വദേശിയായ നകീ൪ത്തന് കിട്ടിയത് അധികവും സാഫി ഇനത്തിലുള്ള ചെറിയ മീനുകളാണ്. കഴിഞ്ഞ ആഴ്ച കിട്ടിയതൊക്കെ ‘ബഡാ മച്ലി’കളായിരുന്നുവെന്ന് നകീ൪ത്തൻ.
എ.കെ. 47 തോക്ക് ഓ൪മ്മിപ്പിക്കുന്ന രണ്ട് വൻ ചൂണ്ടലുകളുമായത്തെിയ ഫിലിപ്പീൻസ് സ്വദേശി അ൪മാനെ നേരം വൈകിയത്തെിയതിനാലാവം മീനുകൾ വേണ്ടത്ര ഗൗനിച്ചില്ല. ആദ്യമായാണ് കോ൪ണീഷിൽ ചൂണ്ടയിടാൻ വരുന്നതെന്നും വക്റ ബീച്ചിലാണ് സാധാരണ പോകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story