റിട്ട. എയര്‍മാര്‍ഷല്‍ കെ.ജെ. മാത്യൂസ് നിര്യാതനായി
text_fieldsകോട്ടയം: റിട്ട. എയ൪മാ൪ഷലും അണ്വായുധ കമാൻഡ് മേധാവിയുമായിരുന്ന കെ.ജെ. മാത്യൂസ് (സണ്ണി-61) ഡൽഹിയിൽ നിര്യാതനായി. അ൪ബുദരോഗബാധയത്തെുട൪ന്ന് ചികിത്സയിലായിരുന്നു. എറണാകുളം കുഴിക്കൊമ്പിൽ റിട്ട. നേവി ഓഫിസ൪ കെ.എം. ജോസഫിൻെറയും തെയ്യാമ്മയുടെയും മകനായ മാത്യൂസ് വ്യോമസേനയുടെ മാനവവിഭവശേഷി വിഭാഗം തലവനായിരുന്നു. തണ്ട൪ബോൾട്ട് എയ്റോബാറ്റിക് ടീമിൽ അംഗമായിരുന്നു. 3500 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി ശ്രദ്ധേയനായ മാത്യൂസ് ഫൈറ്റ൪ പൈലറ്റ് വിദഗ്ധനായാണ് അറിയപ്പെടുന്നത്. 2003ൽ കാ൪ഗിൽ യുദ്ധകാലത്തെ സേവനത്തിന് യുദ്ധസേവാമെഡൽ, 2005ൽ വിശിഷ്ട സേവനത്തിന് രാഷ്ര്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡൽ, 2012ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ: വിതയത്തിൽ റീത്ത. മക്കൾ: രോഹൻ, അനുഷ്ക. സഹോദരങ്ങൾ: ആനി സെബാസ്റ്റ്യൻ (എറണാകുളം), റോസിറ്റ ജയിംസ് (ഡൽഹി), മേരി ജോസഫ് (ബെറ്റി ഡൊമിനിക്- ജില്ലാ ജഡ്ജി, ആലപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഡൽഹിയിലെ വാ൪ സെമിത്തേരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
