സെലീന ജെയ്റ്റ്ലിയോട് വിമാന ജീവനക്കാരന്‍ അപമര്യാദയായി പെരുമാറി
text_fieldsന്യൂഡൽഹി: നടി സെലീന ജെയ്റ്റ്ലിയോട് വിമാനജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി. ദുബൈ വഴി അമേരിക്കയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ബിസിനസ് ക്ളാസിൽ സുഹൃത്തുക്കളായ അന്നാ സിങ്ങിനും ഫറാഖാൻ അലിക്കും ഒപ്പമായിരുന്നു അവ൪. സെലീന വാഷ്റൂമിലേക്ക് പോകാൻ എഴുന്നേറ്റയുടൻ ജീവനക്കാരൻ തടയുകയായിരുന്നു. വാഷ്റൂമിന് തൊട്ടടുത്ത് മുൻനിരയിലാണ് സെലീന ഇരുന്നിരുന്നത്. പോകാൻ അനുവദിക്കാതിരുന്ന ജീവനക്കാരൻ മോശമായ ഭാഷയിലാണ് സംസാരിച്ചത്. ഒരു പ്രകോപനവുമില്ലാഞ്ഞിട്ടും ഉറക്കെയും പരുഷമായുമാണ് സംസാരിച്ചതെന്നും ഒപ്പം യാത്ര ചെയ്ത അന്നാ സിങ് പറഞ്ഞു. സെലീനക്ക് പറയാനുള്ളത് കേൾക്കാനും ജീവനക്കാരൻ സന്നദ്ധത കാണിച്ചില്ല. ചെയ്തത് ശരിയായില്ളെന്ന് പറഞ്ഞ അന്നയോട് വേണമെങ്കിൽ തനിക്കെതിരെ പരാതിപ്പെടാമെന്നാണ് മറുപടി നൽകിയത്. സംഭവം തീ൪ത്തും ദൗ൪ഭാഗ്യകരമായിപ്പോയെന്നും തൻെറ ഓഫിസ് വിമാനക്കമ്പനിക്ക് റിപ്പോ൪ട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി പ്രതീക്ഷിക്കുകയാണെന്നും സെലീന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
