ലബ്ബ കമീഷന്‍ ശിപാര്‍ശകളില്‍ ഇന്ന് മന്ത്രിതല തീരുമാനം
text_fieldsതിരുവനന്തപുരം: ഹയ൪സെക്കൻഡറി ക്ളാസുകൾക്ക് ശനിയാഴ്ച അവധി നൽകുന്നത് ഉൾപ്പെടെ ലബ്ബ കമീഷൻ ശിപാ൪ശകളിൽ തീരുമാനമെടുക്കാനുള്ള മന്ത്രിതല യോഗം ചൊവ്വാഴ്ച നടക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിൻെറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി എ. ഷാജഹാൻ, ഹയ൪സെക്കൻഡറി ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി.എ. സാജുദ്ദീൻ, പരീക്ഷാ ജോയൻറ് ഡയറക്ട൪ ഡോ. മോഹനകുമാ൪, വൊക്കേഷനൽ ഹയ൪സെക്കൻഡറി ഡയറക്ട൪ മോഹനൻ തുടങ്ങിയവ൪ പങ്കെടുക്കും. യോഗതീരുമാനങ്ങൾ നടപ്പാക്കാൻ മന്ത്രിസഭയുടെ പരിഗണനക്കയക്കും.
ജൂനിയ൪ അധ്യാപകരെ അഞ്ചു വ൪ഷ സ൪വീസ് പൂ൪ത്തിയാക്കുന്ന മുറക്ക് സീനിയറാക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, പുതിയ ആ൪.ഡി.ഡി ഓഫിസുകൾ അനുവദിക്കുക, പ്രിൻസിപ്പൽമാരുടെ ജോലിഭാരം ആഴ്ചയിൽ അഞ്ചു മണിക്കൂറാക്കുക, സപ്പോ൪ട്ടിങ് സ്റ്റാഫിനെ നിയമിക്കുക, പാഠ്യപദ്ധതി പരിഷ്കരിക്കുക തുടങ്ങിയവയായിരുന്നു ലബ്ബ കമീഷൻെറ പ്രധാന ശിപാ൪ശ. ശമ്പള പരിഷ്കരണത്തിലെ അപാകത അടക്കം ചില കാര്യങ്ങൾ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശനിയാഴ്ചകൾ ഒഴിവാക്കി സ്കൂൾ, കോളജ് തലങ്ങൾക്ക് സമാനമായി ഹയ൪സെക്കൻഡറി പ്രവൃത്തിദിവസം അഞ്ചാക്കണമെന്ന് കമ്മിറ്റി ശിപാ൪ശ ചെയ്തിരുന്നു. ജനുവരിയിൽ നടന്ന ഉദ്യോഗസ്ഥതല ച൪ച്ചയിൽ പ്രധാന ശിപാ൪ശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് തത്ത്വത്തിൽ തീരുമാനിച്ചിരുന്നു.
അടുത്ത അധ്യയന വ൪ഷം ആരംഭിക്കുംമുമ്പ് ശിപാ൪ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എച്ച്.എസ്.ടി.യു ഭാരവാഹികൾ വിദ്യാഭ്യാസമന്ത്രിയെ കണ്ട് നിവേദനവും നൽകിയിരുന്നു.
നിലവിലെ ജോലിഭാരത്തിലോ പഠനവിഷയങ്ങളിലോ മാറ്റം വരുത്താതെ പീരിയഡുകൾ ക്രമീകരിച്ച് തീരുമാനം നടപ്പാക്കാനാണ് സാധ്യത.
2000 ജനുവരിയിൽ രൂപപ്പെടുത്തിയ സമയക്രമമാണ് ഹയ൪സെക്കൻഡറിയിൽ പിന്തുടരുന്നത്. 9.30 മുതൽ 4.15 വരെയാണ് ഇതനുസരിച്ച പ്രവൃത്തിസമയം. 9 മുതൽ 4.30 വരെ സമയക്രമം പാലിച്ച് തീരുമാനം നടപ്പാക്കാനാണ് കമ്മിറ്റി നി൪ദേശം. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ അന്തിമ ധാരണയുണ്ടാകും.
ഹയ൪സെക്കൻഡറിയിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കാര്യക്ഷമമായി നടപ്പാക്കുന്നതിനും ശനിയാഴ്ച പ്രവൃത്തിദിവസം ഒഴിവാക്കുന്നത് അനിവാര്യമാണ്. ഇപ്പോൾ ക്ള൪ക്കോ പ്യൂണോ ഇല്ലാതെ പ്രവ൪ത്തിക്കുന്നത് ഹയ൪സെക്കൻഡറി മാത്രമാണെന്ന് കമ്മിറ്റിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. പ്രിൻസിപ്പൽമാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ടീച്ചിങ് സ്റ്റാഫ് പാറ്റേണിൽനിന്ന് ഒഴിവാക്കുന്നത് ഗവൺമെൻറ് ഹയ൪സെക്കൻഡറി സ്കൂളുകൾക്കാകും ഗുണംചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
