കേരളീയ പൊതുബോധം വര്‍ഗീയവത്കരിക്കപ്പെടുന്നു –ഗോപാല്‍ മേനോന്‍
text_fieldsകോഴിക്കോട്: കേരളീയ പൊതുബോധം വ൪ഗീയവത്കരിക്കപ്പെടുന്നതിൻെറ തെളിവാണ് ഫാഷിസത്തിൻെറയും ഭരണകൂടത്തിൻെറയും അടിച്ചമ൪ത്തലുകൾക്ക് വിധേയമാകുന്നവരെക്കുറിച്ചുള്ള സിനിമകളോടുള്ള പ്രതികരണമെന്ന് ‘അൺഹോളി വാ൪: ഇൻ ദ നെയിം ഓഫ് ഡെവലപ്മെൻറ്’ അടക്കം ഡോക്യുമെൻററികളുടെ സംവിധായകനായ ഗോപാൽ മേനോൻ. കോഴിക്കോട്ട് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യൂത്ത് സ്പ്രിങ് ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
2003 മേയിൽ മാറാട് കലാപം സംബന്ധിച്ച് ഡോക്യുമെൻററി ചെയ്യാനത്തെിയ തങ്ങളെ ഒരു സംഘം കൈയേറ്റത്തിന് മുതി൪ന്നു. ‘ഹേറാമി’ൻെറ സംവിധായകനല്ളേ എന്ന് ചോദിച്ചായിരുന്നു അസഭ്യ വ൪ഷം. അന്നു വൈകീട്ട് കോഴിക്കോട്ട് മുതലക്കുളം മൈതാനിയിൽ പ്രവീൺ തൊഗാഡിയയുടെ പ്രസംഗം ഷൂട്ട് ചെയ്യാനത്തെിയപ്പോഴും ഇതേ അനുഭവമുണ്ടായി. കെ. പി. ശരത്ചന്ദ്രൻ, കെ.പി.ശശി തുടങ്ങിയവ൪ ഇടപെട്ടതിനാലാണ് മ൪ദനത്തിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്. സംഭവം വാ൪ത്തയാക്കാനും സഹായിച്ചത് ഇവ൪ മാത്രമായിരുന്നു. ഇടതുപക്ഷക്കാ൪ പോലും മുഖം തിരിച്ചുകളഞ്ഞു. പൊലീസ് എല്ലാം നോക്കിനിന്നു. ഗുജറാത്തിൽപോലും ഇല്ലാത്ത അനുഭവമാണിത്.
എ.കെ. ആൻറണിയുടെ ഭരണകാലത്ത് വി.എച്ച്.പി പ്രവ൪ത്തക൪ക്ക് ത്രിശൂലം വിതരണം ചെയ്യാൻ അനുമതി നൽകിയതിനോട് ഒരു പ്രതിഷേധവും ഉയ൪ന്നില്ല. മേയ് 16 കഴിഞ്ഞാൽ തട്ടിക്കളയും എന്നാണ് ഇപ്പോഴത്തെ ഭീഷണി. കശ്മീരിൽ ഡോക്യുമെൻററി ചെയ്യാൻ പോയതിൻെറ പേരിൽ സിമിക്കാരൻ എന്നുപറഞ്ഞ് വേട്ടയാടി. വിമാനത്താവളത്തിൽ ബാഗുകളും കാമറകളും പരിശോധിച്ചു. പേരും നാടും പഠിച്ച സ്ഥാപനങ്ങളും പറഞ്ഞിട്ടും പൊലീസ് വിട്ടില്ല. പഠിച്ച ഗുരുവായൂരപ്പൻ കോളജിലും അമ്മയുടെ അടുത്തും പൊലീസത്തെി ഭീഷണിപ്പെടുത്തി. ഭീതിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഡോക്യുമെൻററികൾക്ക് നി൪മാതാക്കളെപ്പോലും കിട്ടുന്നില്ല. ഗുജറാത്തിനു ശേഷം മോദിയുടെ അടുത്തലക്ഷ്യം അസമാണ്. മേയ് 16ന് ശേഷം അസമിൽനിന്ന് എല്ലാ ബംഗ്ളാദേശ് കുടിയേറ്റക്കാരെയും കുടിയൊഴിപ്പിക്കുമെന്ന പ്രസ്താവന ഇതിൻെറ തെളിവാണ്.
ഇതിൻെറ തൊട്ടുടനെയാണ് സംസ്ഥാനത്ത് കലാപമുണ്ടായത്.
വാ൪ത്താമാധ്യമങ്ങൾ പറയാത്ത കാര്യങ്ങൾ ഡോക്യുമെൻററികളാണ് പുറത്തുകൊണ്ടുവരുന്നത്. തിരിച്ചറിയൽ കാ൪ഡുപോലുമില്ലാതെ ഡോക്യുമെൻററി ജീവിതം അപകടകരമായിത്തീ൪ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
