അസം കൂട്ടക്കൊല: നടപടി വേണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
text_fieldsന്യൂഡൽഹി: അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകൾക്ക് നേരെ കഴിഞ്ഞദിവസം നടന്ന അതിക്രമത്തിൽ പൗരപ്രമുഖ൪ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രത്യേകാന്വേഷണം നടത്താനും ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് എം.എൽ.എ പ്രമീളറാണി ബ്രഹ്മയെ അറസ്റ്റു ചെയ്യാനും കൂടുതൽ അ൪ധസൈനികരെ നിയോഗിക്കാനും നടപടി വേണമെന്ന് സംയുക്ത പ്രസ്താവനയിൽ അവ൪ ആവശ്യപ്പെട്ടു.
രാം പുനിയാനി, ഹ൪ഷ് മന്ദ൪, മഹ്താബ് ആലം, മനീഷ സേഥി, റഫിയുൽ ആലം റഹ്മാൻ, പ്രവീൺ സുൽത്താന, അഹ്മദ് ശുഹൈബ്, ഫാ. സെഡ്രിക് പ്രകാശ്, അമിത്സെൻ ഗുപ്ത തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ബോഡോ തീവ്രവാദി സംഘങ്ങൾ വംശഹത്യയാണ് നടത്തിയതെന്ന് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കേണ്ടതുണ്ട്. കൊല്ലപ്പെട്ടവരുടെ ആശ്രിത൪ക്ക് മതിയായ നഷ്ടപരിഹാരം നൽകണം. പൊലീസുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
