Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2014 10:52 AM GMT Updated On
date_range 2014-04-30T16:22:29+05:30വര്‍ക്കല നഗരസഭയില്‍ ഭരണപ്രതിസന്ധി രൂക്ഷം
text_fieldsവര്‍ക്കല: നഗരസഭയില്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍പേഴ്സണ്‍ എസ്. സുമയ്യക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നീക്കം. ചെയര്മാന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാന്‍ പാര്‍ട്ടി ഒൗദ്യോഗിക വിഭാഗം തീരുമാനിച്ചു. കോണ്‍ഗ്രസിന്‍െറ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ കെ. സൂര്യപ്രകാശ് വീണ്ടും ചെയര്‍മാനായതോടെ നഗരസഭാ ഭരണത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കല ഘടകത്തിലും വന്‍പ്രതിസന്ധിയാണ് ഉടലെടുത്തത്. വൈസ് ചെയര്‍പേഴ്സണ്‍, വികസന ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെയും പുറത്താക്കാനാണ് വിമതവിഭാഗം നീക്കം ആരംഭിച്ചത്. ഇതിന്‍െറ ആദ്യപടിയെന്നോണം സുമയ്യക്കെതിരെ അവിശ്വാസം ഉടന്‍ കൊണ്ടുവരാന്‍ തീരുമാനമായതായി സൂചനയുണ്ട്. അച്ചടക്ക നടപടിയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം കെ. സൂര്യപ്രകാശ് അടക്കം ആറ് വിമതരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പുറമെ ഇവരെ കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യരാക്കാനുള്ള നടപടിക്രമങ്ങള്‍ ഒൗദ്യോഗികപക്ഷം ആരംഭിച്ചിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് വൈസ് ചെയര്‍പേഴ്സണെതിരെ അവിശ്വാസം കൊണ്ടുവരാന്‍ വിമത വിഭാഗവും തീരുമാനമെടുത്തത്. നിലവിലെ സാഹചര്യമനുസരിച്ച് അവിശ്വാസം പാസാക്കുക പ്രയാസമുള്ള കാര്യമല്ല. കോണ്‍ഗ്രസ് വിമതര്‍-ആറ്, സി.പി.എം-ഒമ്പത്, സി.പി.ഐ-രണ്ട്, സി.പി.എം പുറത്താക്കിയതും ബി.ജെ.പി അംഗവും -ഓരോന്നുവീതം ചേര്‍ന്നതാണ് പുതിയ ഭരണകക്ഷി. അവിശ്വാസം വിജയിക്കുമ്പോള്‍ വൈസ് ചെയര്മാന് സ്ഥാനത്തിന് വേണമെങ്കില്‍ സി.പി.എമ്മിന് ആവശ്യമുന്നയിക്കാം. എന്നാല്‍, സൂര്യപ്രകാശിന് പുറത്തുനിന്നുള്ള പിന്തുണ മാത്രമാണ് നല്‍കുന്നതെന്നാണ് സി.പി.എം പറയുന്നത്. തര്‍ക്കം രൂക്ഷമായതോടെ കടുത്ത ഭരണപ്രതിസന്ധിയാണ് നഗരസഭയിലുള്ളത്. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സൂര്യപ്രകാശിന്െറ വിജയം സംബന്ധിച്ച ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. പാര്‍ട്ടി ഒൗദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന എ.എ. റഊഫ് പരാജയപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് ഐ ഗ്രൂപ് നേതാവും മുന്‍ ചെയര്‍മാനുമായ എന്‍. അശോകന് വിശദീകരിക്കുമ്പോഴാണ് ബഹളം തുടങ്ങിയത്. റഊഫ് തോല്ക്കാന് കാരണം പാര്‍ട്ടിയിലെ ചില ഉന്നതരുടെ പിടിപ്പുകേടുമൂലമാണെന്ന് അശോകന് പറഞ്ഞു. ആരോപണത്തെ പിന്തുണച്ച് മണ്ഡലം പ്രസിഡന്റ് പാറപ്പുറം ഹബീബുല്ലയും രംഗത്തു വന്നതോടെ കനത്ത ബഹളമായി. വഴക്ക് കൈയാങ്കളിയുടെ വക്കോളമത്തെിയതോടെ പത്ത് മിനിറ്റിനുള്ളില്‍ മണ്ഡലം പ്രസിഡന്റ് യോഗം അവസാനിപ്പിച്ചു.അതേസമയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായെന്ന പ്രചാരണം നിഷേധിച്ചുകൊണ്ട് മണ്ഡലം പ്രസിഡന്റ് വാര്‍ത്താക്കുറിപ്പിറക്കി.
Next Story