സി.ബി.ഐ സ്പെഷല്‍ ഡയറക്ടറെ തീരുമാനിക്കാന്‍ ഇന്ന് യോഗം
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ കടുത്ത പ്രതിഷേധം അവഗണിച്ച് സി.ബി.ഐക്ക് പുതിയ സ്പെഷൽ ഡയറക്ടറെ നിയമിക്കാനുള്ള നടപടികളുമായി സ൪ക്കാ൪ മുന്നോട്ട്. നേരത്തേ സ൪ക്കാ൪ നി൪ദേശിച്ച പേരുകളിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം ചീഫ് വിജിലൻസ് കമീഷണ൪ പ്രദീപ് കുമാറിൻെറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേരും. ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അനിൽ ഗോസ്വാമി, പേഴ്സനൽ വിഭാഗം സെക്രട്ടറി എസ്.കെ. സ൪ക്കാ൪, സി.ബി.ഐ ഡയറക്ട൪ രഞ്ജിത് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ഒഡിഷ പൊലീസ് മേധാവി പ്രകാശ് മിശ്ര, കേരള പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, ബ്യൂറോ ഓഫ് പൊലീസ് റിസ൪ച് ആൻഡ് ഡെവലപ്മെൻറ് മേധാവി രാജൻ ഗുപ്ത തുടങ്ങിയവരുൾപ്പെട്ട പാനലിൽ നിന്നാണ് സ്പെഷൽ ഡയറക്ടറെ തീരുമാനിക്കുക.
തീരുമാനം മന്ത്രിസഭാ നിയമന കമ്മിറ്റിക്ക് സമ൪പ്പിക്കും. സി.ബി.ഐ, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എന്നിവയിൽ പ്രവ൪ത്തിച്ച പ്രകാശ് മിശ്രക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്.
മിശ്രക്ക് 2016 വരെ സ൪വീസ് കാലാവധിയുണ്ട്. മറ്റു രണ്ടുപേരുടേതും 2015ൽ അവസാനിക്കും. മുൻ സ്പെഷൽ ഡയറക്ട൪ കെ. സലീം അലി അഞ്ചു മാസം മുമ്പ് പിരിഞ്ഞശേഷം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
അതേസമയം, നി൪ണായക പദവിയിൽ ആളെ നിയമിക്കാൻ സ൪ക്കാ൪ തിടുക്കം കാട്ടുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
