ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യയിലേക്ക് വ്യാപിപ്പിക്കുന്നു
text_fieldsദുബൈ: തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൻെറ പ്രവ൪ത്തനങ്ങൾ റഷ്യയിലേക്ക് വ്യാപിപ്പിക്കുമെന്ന് ശാന്തിഗിരി ആശ്രമം ഓ൪ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മോസ്കോയിൽ പറഞ്ഞു.
ജൂലൈയിൽ ആദ്യത്തെ ആരോഗ്യകേന്ദ്രം പ്രവ൪ത്തനം ആരംഭിക്കുമെന്നും ബെലാറസ്, ലിത്വാനിയ തുടങ്ങിയ സമീപ രാജ്യങ്ങളിലേക്കും പ്രവ൪ത്തനം വ്യാപിപ്പിക്കുമെന്നും സ്വാമി പത്രക്കുറിപ്പിൽ അറിയിച്ചു.
മോസ്കോ കേന്ദ്രമാക്കി പ്രവ൪ത്തിക്കുന്ന കാ൪ഫ്ളോറൻസ് ഇൻറ൪നാഷണലുമായി ചേ൪ന്ന് എ.എം.എസ്- ശാന്തിഗിരി എന്ന പേരിലാണ് പ്രവ൪ത്തിക്കുക. ആയു൪വേദ-സിദ്ധ, പഞ്ചക൪മ്മ ചികിത്സയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വിവിധ ആശുപത്രി ശൃംഖലകളും, മൂന്നാം ഘട്ടത്തിൽ ഒൗഷധസസ്യ കൃഷിയും ആരംഭിക്കും. ആയു൪വേദത്തിൻെറയും സിദ്ധയുടെയും സാധ്യതകൾ റഷ്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനായി സെമിനാറുകൾ, സമ്മേളനങ്ങൾ, ശില്പശാലകൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ നടത്തുമെന്ന് സ്വാമി പറഞ്ഞു.
കാ൪ഫ്ളോറൻസ് ഇൻറ൪നാഷണൽ മാനേജിങ് ഡയറക്ട൪ അനൂജ് അറോറയും ശാന്തിഗിരി ആശ്രമം ഓ൪ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. അനൂജ് അറോറ (മാനേജിങ് ഡയറക്ട൪ കാ൪ഫ്ളോറൻസ്, സ്വാമി ജനനന്മ, വോൾകോവ് ദിമിത്രി തുടങ്ങിയവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
