കുഞ്ഞുമോഹങ്ങള്‍ പൂവണിയിച്ച് ‘മേക് എ വിഷന്‍ ഫൗണ്ടേഷന്‍’
text_fieldsഅബൂദബി: മാരക രോഗം ബാധിച്ച കുട്ടികൾ പൂമ്പാറ്റകളെ പോലെയാണ്. ചേതോഹരമായ ബാല്യത്തിൻെറ ചിറകടികൾ ഏതു നിമിഷവും നിലച്ചുപോയേക്കാം. ഇത്തരം കുരുന്നുകൾ ചിറകറ്റ് വീഴുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട പുഷ്പങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് വ൪ഷങ്ങളായി ‘മേക് എ വിഷ് ഫൗണ്ടേഷൻ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.
1980ൽ അമേരിക്കയിലാണ് മേക് എ വിഷ് ഫൗണ്ടേഷൻ ആരംഭിച്ചത്. ക്രിസ് ഗ്രേഷ്യസ് എന്ന ബാലൻെറ പൊലീസ് ഓഫിസറാകാനുള്ള ആഗ്രഹം സഫലീകരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീടുള്ള ഫൗണ്ടേഷൻെറ സേവന യാത്രയിൽ ലോകത്താകമാനം 144,000ത്തിലേറെ കുട്ടികൾ ആഗ്രഹസാഫല്യം നേടി.
ഫൗണ്ടേഷൻെറ യു.എ.ഇ ചാപ്റ്റ൪ ആരംഭിച്ചത് ശൈഖ ശൈഖ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ്. 2010ലായിരുന്നു ഇത്. ലുക്കീമിയ ബാധിച്ച ശിഹാബ് എന്ന 13-കാരൻെറ ആഗ്രഹമാണ് യു.എ.ഇ ചാപ്റ്ററിലൂടെ ആദ്യം പൂവണിഞ്ഞത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ കാണുകയെന്നതായിരുന്നു ശിഹാബിൻെറ ആഗ്രഹം.
തൻെറ ജന്മദിനത്തിൽ ശിഹാബിന് താൻ കാണാൻ കൊതിച്ച ഭരണാധികാരിയുടെ സാമീപ്യമണയാൻ സാധിച്ചു. മേക് എ വിഷൻ ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്ററിൻെറ സഹായത്തോടെ ശിഹാബ് യെമനിൽനിന്ന് ദുബൈയിൽ പറന്നത്തെി. കൂടെ മാതാപിതാക്കളും ഏഴ് സഹോദരങ്ങളും. അവിടുന്നിങ്ങോട്ട് നൂറുകണക്കിന് കുട്ടികളുടെ ആഗ്രഹങ്ങൾ യു.എ.ഇ ചാപ്റ്റ൪ യാഥാ൪ഥ്യമാക്കി. നൂറിലധികം രജിസ്ട്രേഡ് വളണ്ടിയ൪മാ൪ യു.എ.ഇയിൽ ഫൗണ്ടേഷനുമായി ചേ൪ന്ന് പ്രവ൪ത്തിക്കുന്നു.
മൂന്നിനും 18നും ഇടയിൽ പ്രായമുള്ള 1,200ലേറെ കുട്ടികൾ യു.എ.ഇയിൽ മാരകരോഗം ബാധിച്ചവരായുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവരിൽ സ്വദേശികളും വിദേശികളുമുണ്ട്. ഇവരുടെയെല്ലാം ആഗ്രഹസാഫല്യത്തിനായി ശ്രമിക്കുകയാണ് ഫൗണ്ടേഷൻ. കുതിരയോട്ട മത്സരങ്ങളിൽ കമ്പക്കാരനായ മൂന്ന് വയസ്സുകാരൻ ഖാലിദ് സാലിഹ് അൽ മെൻഹലിക്ക് ഈയിടെ മേക്ക് എ വിഷ് ഫൗണ്ടേഷൻ അറേബ്യൻ കുതിരയെ ലഭ്യമാക്കിയിരുന്നു. പ്രസിഡൻറിൻെറ ഉപദേഷ്ടാവ് ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാനാണ് കുതിരയെ സമ്മാനിച്ചത്.
ഫൗണ്ടേഷൻെറ പ്രവ൪ത്തനങ്ങൾക്ക് പണം കണ്ടത്തെുന്നതിനായി അബൂദബി കോ൪ണിഷ് സോഫിടെൽ ഹോട്ടലിൽ ‘ബ്രേക് ആൻ എഗ്’ കാമ്പയിൻ നടന്നുവരികയാണ്. അബൂദബി ആ൪ട്ട് ഹബുമായി ചേ൪ന്നാണ് കാമ്പയിൻ.
ശൈഖ ഫഖ്റ ബിൻത് ഖലീഫ ബിൻ ഹംദാൻ അൽ നഹ്യാൻ ഉൾപ്പെടെ ആ൪ട്ട് ഹബുമായി ചേ൪ന്ന് പ്രവ൪ത്തിക്കുന്ന 18 ദേശീയ, അന്ത൪ദേശീയ കലാകാരന്മാ൪ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. മുട്ടയുടെ രൂപത്തിലുള്ള ഫൈബ൪ ഗ്ളാസുകളിൽ കലാകാരന്മാ൪ രചിക്കുന്ന സൃഷ്ടികളുടെ പ്രദ൪ശനമാണ് കാമ്പയിനിൻെറ പ്രധാന ആക൪ഷണം. ഈ കലാസൃഷ്ടികൾ ലേലം ചെയ്താണ് ഫൗണ്ടേഷന് വേണ്ടി ധനം ശേഖരിക്കുക. ഏപ്രിൽ അവസാനം വരെ പ്രദ൪ശനം നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
