ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം വന്‍ വിജയം -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ തെക്കേ അമേരിക്കൻ പര്യടനം പൂ൪ത്തിയായി. നാലു ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി യു.എ.ഇയുടെ ബന്ധം ഊട്ടിയുറപ്പിച്ച ചരിത്ര പ്രാധാന്യമേറിയ സന്ദ൪ശനമായാണ് ഇത് നയതന്ത്ര ലോകം വിലയിരുത്തുന്നത്. തൻെറ പര്യടനം വൻ വിജയമായിരുന്നെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ വിദേശ നയത്തിനനുസൃതവും ദേശീയ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതുമായ സന്ദ൪ശനം ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി ഒൗദ്യോഗിക വാ൪ത്താ ഏജൻസിയായ ‘വാമി’നോട് ശൈഖ് മുഹമ്മദ് പറഞ്ഞു.
മെക്സികോ, ബ്രസീൽ, അ൪ജൻറീന, ചില എന്നീ രാജ്യങ്ങളാണ് ശൈഖ് മുഹമ്മദിൻെറ നേതൃത്വത്തിലുള്ള ഉന്നത യു.എ.ഇ സംഘം സന്ദ൪ശിച്ചത്്. യു.എ.ഇ മികച്ച ബന്ധം പുല൪ത്തുന്നതും കോടിക്കണക്കിന് ഡോളറിൻെറ വ്യാപാരം നടത്തുന്നതുമായ രാജ്യങ്ങളാണിവ. വ്യാപാരം, ടൂറിസം, പ്രതിരോധം, സാംസ്കാരികം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്ന നിരവധി സുപ്രധാന കരാറുകളും ധാരണാ പത്രങ്ങളും സന്ദ൪ശനത്തിനിടയിൽ ഒപ്പുവെച്ചു.
ഓരോ രാജ്യങ്ങളും വ്യത്യസ്തമായ അവസരങ്ങളാണ് തുറന്നിടുന്നതെന്നും ഇവരുമായുള്ള സഹകരണം രണ്ടുകൂട്ട൪ക്കും ഗുണമുണ്ടാക്കുന്നതാണെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ശക്തമായ ആഗോള സമ്പദ്ഘടന എന്ന പദവി നേടാൻ നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
മധ്യ-പൂ൪വ ദേശങ്ങളിലേക്കുള്ള ലാറ്റിനമേരിക്കയുടെ പ്രവേശന കവാടമായി യു.എ.ഇക്ക് മാറാനാകും.യു.എ.ഇയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കാനായി ഈ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല സംഘം ഉടനെതന്നെ ഇവിടെയത്തെുമെന്ന് അദ്ദേഹം അറിയിച്ചു.
ലാറ്റിനമേരിക്കൻ പര്യടനത്തിൻെറ അവസാനത്തിൽ ചിലിയാണ് യു.എ.ഇ സംഘം സന്ദ൪ശിച്ചത്. ചിലി പ്രസിഡൻറ് മിഷേൽ ബാഷ്ലെറ്റുമായി ശൈഖ് മുഹമ്മദ് ച൪ച്ച നടത്തി. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിരവധി അന്താരാഷ്ട്ര-ഉഭയ കക്ഷി വിഷയങ്ങൾ നേതാക്കൾ ച൪ച്ച ചെയ്തു.
ചിലി പ്രസിഡൻറിൻെറ കൊട്ടാരത്തിലെ സാംസ്കാരിക കേന്ദ്രം ശൈഖ് മുഹമ്മദ് സന്ദ൪ശിച്ചു. ദിവസം ആയിരത്തിലേറെ പേ൪ സന്ദ൪ശിക്കുന്ന ഈ കേന്ദ്രത്തിൻെറ പ്രത്യേകതകൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
യു.എ.ഇ പ്രധാനമന്ത്രിക്കും ഉന്നതതല സംഘത്തിനും വേണ്ടി കൊട്ടാരത്തിൽ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
