അബൂദബി: അബൂദബിയുടെ ഹൃദയഭാഗത്ത് 125,000 ചതുരശ്ര മീറ്റ൪ വിസ്തൃതിയിൽ പാ൪ക്ക് നി൪മിക്കുന്നു. ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം തെരുവിലാണ് അൽ ഫയാഹ് എന്ന പേരിൽ പാ൪ക്ക് നി൪മിക്കുക. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ അബൂദബി സിറ്റി സ്കേപിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ-വികസന പ്രദ൪ശനത്തിൽ പാ൪ക്കിൻെറ മാതൃക അവതരിപ്പിക്കുമെന്ന് സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഫൗണ്ടേഷൻ അധികൃത൪ അറിയിച്ചു. മരുഭൂപ്രകൃതിയുടെ സൗന്ദര്യം ആവിഷ്കരിക്കുന്ന തരത്തിലായിരിക്കും പാ൪ക്കിൻെറ രൂപകൽപന. ലണ്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന തോമസ് ഹീത൪വീക്കാണ് പാ൪ക്കിൻെറ മാതൃക തയാറാക്കിയിരിക്കുന്നത്.
2010ലെ ഷാങ്ഹായ് വേൾഡ് എക്സ്പോയിലെ പുരസ്കാരാ൪ഹമായ ബ്രിട്ടീഷ് പവലിയൻ, 2012 ലണ്ടൻ ഒളിമ്പിക്സിലെ ഒളിമ്പിക്സ് കിടാരം, ലണ്ടനിലെ ന്യൂ ഗാ൪ഡൻ ബ്രിഡ്ജ് എന്നിവയുടെ പിന്നിൽ പ്രവ൪ത്തിച്ചത് തോമസ് ഹീത൪വീക്കിൻെറ സ്റ്റുഡിയോയാണ്.
കളിസ്ഥലങ്ങൾ, വ്യായാമ പാതകൾ, ജൈവ ഫല-പച്ചക്കറി ഉദ്യാനം, ഭക്ഷണശാലകൾ എന്നിവ പാ൪ക്കിലുണ്ടാവും. ജി.സി.സി രാജ്യങ്ങളിലെ പൂച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച മരുപ്പച്ച പാ൪ക്കിലെ സവിശേഷ ആക൪ഷണീയതയായിരിക്കും. പൊതു വായനശാല, ഉല്ലാസ സ്ഥലം, പള്ളി, ഇൻഡോ൪-ഔ് ഡോ൪ വേദികൾ എന്നിവയും പാ൪ക്കിൽ ഒരുക്കും. കലാപരിപാടികളുടെ തത്സമയാവതരണങ്ങൾക്കും പ്രാദേശിക ഉത്സവങ്ങൾക്കും സാമൂഹിക പ്രവ൪ത്തനങ്ങൾക്കും പാ൪ക്ക് വേദിയാവും. ചലച്ചിത്ര പ്രദ൪ശനവും സംഘടിപ്പിക്കും.
2014 അവസാനത്തിൽ രൂപകൽപന പൂ൪ത്തിയാവുന്നതോടെ പാ൪ക്കിൻെറ നി൪മാണ തീയതി പ്രഖ്യാപിക്കും. 2017ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
അൽ ഫയാഹ് പാ൪ക്ക് സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ഒത്തുകൂടാനുള്ള ആക൪ഷകമായ ഇടമായിരിക്കുമെന്ന് സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഫൗണ്ടേഷൻ കമ്യൂണിക്കേഷൻസ് മാനേജ൪ ഇമാൻ ഖൂരി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2014 11:09 AM GMT Updated On
date_range 2014-04-22T16:39:33+05:30മരുഭൂ സൗന്ദര്യവുമായി അബൂദബിയില്‍ അല്‍ ഫയാഹ് പാര്‍ക്ക് വരുന്നു
text_fieldsNext Story