ദുബൈ: ദേര കോ൪ണിഷിനോട് ചേ൪ന്ന് പുതുതായി നി൪മിക്കുന്ന മത്സ്യമാ൪ക്കറ്റിൻെറ പണി 75 ശതമാനം പൂ൪ത്തിയായി. നിശ്ചയിച്ചതിലും വളരെ നേരത്തെ ജൂലൈ മാസത്തോടെ മത്സ്യമാ൪ക്കറ്റ് തുറന്നുകൊടുക്കാൻ കഴിയുമെന്ന് അധികൃത൪ അറിയിച്ചു. ദുബൈ നഗരസഭ ഡയറക്ട൪ ജനറൽ ഹുസൈൻ നാസ൪ ലൂത്ത കഴിഞ്ഞദിവസം പദ്ധതി പ്രദേശത്ത് സന്ദ൪ശനം നടത്തി.
9.97 ദശലക്ഷം ദി൪ഹം ചെലവിൽ നി൪മിക്കുന്ന മത്സ്യമാ൪ക്കറ്റിൻെറ പണികൾ കഴിഞ്ഞവ൪ഷം ഫെബ്രുവരിയിലാണ് തുടങ്ങിയത്. 3000 ചതുരശ്രമീറ്ററാണ് മാ൪ക്കറ്റിൻെറ വിസ്തീ൪ണം. പരിസ്ഥിതി സംരക്ഷിക്കാൻ ഹരിത ചട്ടങ്ങൾ പാലിച്ചാണ് കെട്ടിടത്തിൻെറ നി൪മാണം. ടൂറിസ്റ്റ് കേന്ദ്രം കൂടിയാക്കി മാ൪ക്കറ്റിനെ മാറ്റാൻ നഗരസഭക്ക് പദ്ധതിയുണ്ട്. കടലിൽ നിന്ന് മത്സ്യം എത്തിക്കുന്നത് മുതൽ ലേലം ചെയ്യുന്നത് വരെ വീക്ഷിക്കാൻ ടൂറിസ്റ്റുകൾക്ക് ഇവിടെ സൗകര്യമുണ്ടാകും. മത്സ്യമാ൪ക്കറ്റ് കെട്ടിടത്തിൽ 770 കാറുകൾക്ക് പാ൪ക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. കെട്ടിടത്തിന് പുറത്ത് 700 കാറുകൾക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 600 മീറ്റ൪ നീളത്തിൽ വെള്ളത്തിൽ നിന്ന് കരയിലേക്ക് നടപ്പാത നി൪മിക്കും. 65 ബോട്ടുകൾ നി൪ത്തിയിടാനുള്ള സൗകര്യവും രണ്ടാംഘട്ടത്തിലുണ്ടാകുമെന്ന് അധികൃത൪ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2014 11:06 AM GMT Updated On
date_range 2014-04-22T16:36:12+05:30ദേരയിലെ പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നു
text_fieldsNext Story