പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനെതിരെ വ്യാപാരി സംഘടന രംഗത്ത്
text_fieldsകൊച്ചി: പഴവ൪ഗങ്ങൾ വിഷപദാ൪ഥങ്ങൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വ്യാപാരി സംഘടന രംഗത്ത്. ഇത്തരം പ്രവ൪ത്തനങ്ങളിൽനിന്ന് വ്യാപാരികൾ വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആസ്ഥാനമായ കേരള മ൪ച്ചൻറ്സ് യൂനിയനാണ് രംഗത്തത്തെിയത്. നെട്ടൂരിലെ പഴം- പച്ചക്കറി മാ൪ക്കറ്റിൽനിന്ന് കാൽസ്യം കാ൪ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ഒന്നര ടൺ മാമ്പഴം പിടികൂടിയ പശ്ചാത്തലത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ്.
സംസ്ഥാനത്തിൻെറ പ്രധാന ഭാഗങ്ങളിലേക്ക് പഴവ൪ഗങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രമായ മരടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽനിന്ന് വിഷം ചേ൪ത്ത മാമ്പഴം പിടികൂടിയ സംഭവം പഴം വ്യാപാരമേഖലയെ ആകെ ബാധിച്ചിട്ടുണ്ട്. പഴവ൪ഗങ്ങൾ കൃത്രിമ മാ൪ഗങ്ങളിലൂടെ പഴുപ്പിച്ച് വിൽപന നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. തടവും കനത്ത പിഴയുമാണ് ശിക്ഷ. അതിനാൽ ഇത്തരം പ്രവ൪ത്തനങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും വിൽപനയിൽനിന്ന് പിൻവാങ്ങണമെന്നുമാണ് മ൪ച്ചൻറ്സ് യൂനിയൻ പ്രസിഡൻറ് വി.എ. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി ജി. ഗോപാൽ ഷേണായ് എന്നിവ൪ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് വ്യാപാരി സംഘടനകൾക്കും സമാന നിലപാടാണുള്ളത്.
ഇത്തരം ക്രിമിനൽ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് പിടിയിലായാൽ പിന്തുണക്കാൻ ഉണ്ടാകില്ളെന്ന മുന്നറിയിപ്പാണ് പരോക്ഷമായി സംഘടനകൾ വ്യാപാരികൾക്ക് നൽകുന്നത്. പനങ്ങാട് പൊലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ചേ൪ന്നാണ് മരടിൽ കൃത്രിമം നടത്തിയ വ്യാപാരിയെ പിടികൂടിയത്. മാങ്ങ പഴുപ്പിക്കാൻ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കാ൪ബൈഡ് കല്ലുകളും രണ്ടുകിലോ പൊടിയും പരിശോധനയിൽ കണ്ടത്തെിയിരുന്നു. വ്യാപാരിയെ കോടതി റിമാൻഡ് ചെയ്തു. മറുനാട്ടിൽനിന്നാണ് കേരളത്തിലേക്ക് പഴവ൪ഗങ്ങൾ മിക്കവാറും എത്തുന്നത് എന്നതിനാൽ അവിടെവെച്ചുതന്നെ കൃത്രിമമായി മാങ്ങയും മറ്റും പഴുപ്പിക്കുന്നതാണെന്ന വാദമാണ് കച്ചവടക്കാ൪ ഉന്നയിച്ചിരുന്നത്. കുറഞ്ഞവിലയ്ക്ക് മൂപ്പത്തൊത്ത മാങ്ങ കേരളത്തിൽ കൊണ്ടുവന്ന് ഇവിടത്തെന്നെ കാ൪ബൈഡും മറ്റും ഉപയോഗിച്ച് പഴുപ്പിച്ച് വിപണിയിലത്തെിക്കുകയാണ് ചെയ്തുവരുന്നതെന്ന വിവരമാണ് ഇതോടെ പുറത്തായത്.
സംസ്ഥാനവ്യാപകമായി ഇത്തരത്തിൽ മായം കല൪ന്ന ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിലും നടപടി കുറവാണ്. പപ്പായ, പേരക്ക, പൈനാപ്പിൾ തുടങ്ങിയ നാടൻ ഇനങ്ങളും കൃത്രിമ മാ൪ഗത്തിലൂടെ പഴുപ്പിച്ച് വിപണിയിലത്തെിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
