മേല്‍ശാന്തിയുടെ 12കാരി മകള്‍ സന്നിധാനത്ത് എത്തിയത് വിവാദമാകുന്നു
text_fieldsപത്തനംതിട്ട: പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ചവിട്ടരുതെന്ന നിയമം തെറ്റിച്ച് ശബരിമല മേൽശാന്തിയുടെ മകൾ സന്നിധാനത്ത് എത്തിയ സംഭവം വിവാദമാകുന്നു. മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരിയുടെ 12 വയസ്സുകാരിയായ മകൾ ആചാരങ്ങൾ തെറ്റിച്ച് സന്നിധാനത്ത് എത്തി തൊഴുകയും മൂന്നു ദിവസം അവിടെ താമസിക്കുകയും ചെയ്തെന്നാണ് ആരോപണം.
ബുധനാഴ്ചയാണ് പെൺകുട്ടിയും ബന്ധുക്കളും മലചവിട്ടിയത്. പ്രായക്കൂടുതൽ തോന്നിയതിനാൽ പെൺകുട്ടിയെ പൊലീസ് പമ്പയിൽ തടഞ്ഞു. മേൽശാന്തിയുടെ മകളാണെന്ന് അറിഞ്ഞതിനാൽ പോകാൻ അനുവദിക്കുകയും ചെയ്തു.
സന്നിധാനത്ത് അയ്യപ്പസേവാസംഘം പ്രവ൪ത്തകരും പെൺകുട്ടിയെ തടഞ്ഞു. ഇതേതുട൪ന്ന് കുട്ടി മേൽശാന്തിയുടെ മുറിയിൽ തന്നെ കഴിയുകയായിരുന്നത്രേ.
മകൾ സന്നിധാനത്ത് എത്തിയ കാര്യം മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി നിഷേധിച്ചില്ല.
സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മേൽശാന്തി തയാറായില്ല. മകൾക്ക് 10 വയസ്സ് ആയതെയുള്ളൂവെന്ന് മേൽശാന്തി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ളെന്ന് ദേവസ്വം ബോ൪ഡ് പ്രസിഡൻറ് എം.പി. ഗോവിന്ദൻ നായ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
