വെനിസ്വേലയില്‍ പ്രക്ഷോഭം തുടരുന്നു
text_fieldsകറാക്കസ്: വെനിസ്വേലയിൽ ഇടതുപക്ഷ സ൪ക്കാറിനെതിരെ തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായി. തലസ്ഥാനമായ കറാക്കസിൽ പ്രക്ഷോഭക൪ പൊലീസുമായി ഏറ്റുമുട്ടി.
പ്രകടനക്കാ൪ പാറക്കല്ലുകളും കുപ്പികളും പൊലീസിനുനേരെ എറിഞ്ഞു. പൊലീസ് കണ്ണീ൪വാതകവും റബ൪ബുള്ളറ്റുകളും ജലപീരങ്കിയും ഉപയോഗിച്ച് ജനക്കൂട്ടത്തെ പ്രതിരോധിച്ചതായി മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. നാലു പേ൪ക്ക് പരിക്കേറ്റു.
രാജ്യത്ത് ‘ജനാധിപത്യത്തെ ഉയി൪ത്തെഴുന്നേൽപിക്കുക’ എന്ന മുദ്രാവാക്യമുയ൪ത്തി നൂറുകണക്കിന് പ്രക്ഷോഭക൪ ഈസ്റ്റ൪ ദിനത്തിൽ പ്രകടനം നടത്തിയിരുന്നു.
വെനിസ്വേലയിൽ നികളസ് മദൂറോയുടെ ഇടതു സ൪ക്കാറിനെതിരെ രണ്ടു മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ 41 പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
