Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2014 12:35 PM GMT Updated On
date_range 21 April 2014 12:35 PM GMTനിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
കോഴിക്കോട്: നിലവാരമില്ലാത്ത ബാറുകൾക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ മദ്യത്തിനായി കൂടുതൽ പണം ചെലവഴിക്കുന്നു. മദ്യം വ്യാപകമാകുന്നതോടെ രാജ്യത്ത് വലിയ പ്രശ്നങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കും. ഇത് ദുഃഖകരമാണ് അവസ്ഥയാണ്. മദ്യ വിൽപന കുറച്ചു കൊണ്ടുവരണമെന്നാണ് ലീഗ് നിലപാട്. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിൽ ച൪ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് വോട്ടുകളിൽ വലിയ ചോ൪ച്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതമാണ് നല്ലത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story