പെരളത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീടാക്രമിച്ചു
text_fieldsപയ്യന്നൂ൪: തെരഞ്ഞെടുപ്പിൽ ബൂത്ത് ഏജൻറായി പ്രവ൪ത്തിച്ച കരിവെള്ളൂ൪ പെരളത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻെറ വീടിനുനേരെ അക്രമം. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പെൻഷനേഴ്സ് യൂനിയൻ നേതാവുമായ എ.വി. തമ്പാൻെറ വെള്ളൂ൪ ആലിൻകീഴിനു സമീപത്തെ വീടിനുനേരെയാണ് അക്രമമുണ്ടായത്.
വീടിൻെറ ജനലുകളും വരാന്തയിലെ കസേരകളും മോട്ടോറും പൈപ്പുകളും തക൪ത്തു. പറമ്പിലെ വാഴകളും വെട്ടിനശിപ്പിച്ച നിലയിലാണ്. ഞായറാഴ്ച പുല൪ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. സംഭവസമയം വീട്ടിൽ വൃദ്ധയായ മാതാവും രണ്ട് സഹോദരിമാരും മാത്രമാണുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 15ാം നമ്പ൪ ബൂത്ത് ഏജൻറായിരുന്നു.
സംഭവമറിഞ്ഞ് രാത്രിതന്നെ പയ്യന്നൂ൪ പൊലീസ് സ്ഥലത്തത്തെി അന്വേഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി, നേതാക്കളായ എ.പി. നാരായണൻ, വി.സി. നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥൻ, ശശിധരൻ മാസ്റ്റ൪ തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.