ഇറാന്‍െറ യു.എന്‍ അംബാസഡര്‍ക്ക് വിസ നല്‍കില്ളെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാൻെറ പുതിയ അംബാസഡ൪ ഹാമിസ് അബൂതാലിബിന് വിസ നൽകരുതെന്ന് ആവശ്യപ്പെടുന്ന ബിൽ യു.എസ് കോൺഗ്രസ് പാസാക്കി. പ്രസിഡൻറ് ബറാക് ഒബാമ ഒപ്പിടുന്നപക്ഷം ബിൽ നിയമപ്രാബല്യം നേടും. 1979ലെ ഇറാൻ വിപ്ളവവേളയിൽ ചാരപ്രവ൪ത്തനം നടത്തിയ യു.എസ് എംബസി ഉദ്യോഗസ്ഥരെ 444 ദിവസം ഇറാൻ യുവജന സംഘടന ബന്ദികളാക്കിയിരു ഡറായി നിയമിച്ചത് ധിക്കാര നടപടിയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു.
ഒരു ഇറാനിയൻ ഭീകരൻ ന്യൂയോ൪ക് തെരുവിൽ നയതന്ത്ര പരിരക്ഷയുള്ള അംബാസഡറായി ന്യൂയോ൪ക്കിൽ കാലുകുത്തുന്നത് അംഗീകരിക്കാനാകില്ളെന്ന് സെനറ്റും ജനപ്രതിനിധി സഭയും ചേ൪ന്ന് പാസാക്കിയ പ്രമേയം വ്യക്തമാക്കിയതോടെ അംബാസഡ൪ സ്വീകാര്യനല്ളെന്നാണ് വൈറ്റ്ഹൗസ് ഇറാനെ അറിയിച്ചത്.
അതേസമയം, എല്ലാ രാജ്യങ്ങളുടെയും സ്ഥാനപതിമാരെ യു.എൻ ആസ്ഥാനത്ത് പ്രവേശം നൽകാൻ അമേരിക്ക ബാധ്യസ്ഥമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ പ്രസിഡൻറ് റൂഹാനിയും യു.എസ് പ്രസിഡൻറ് ഒബാമയും കഴിഞ്ഞവ൪ഷം ടെലിഫോൺ സംഭാഷണം നടത്തിയതിനത്തെുട൪ന്ന് ഉരുത്തിരിഞ്ഞ സൗഹൃദാന്തരീക്ഷത്തിൽ വിള്ളൽ സൃഷ്ടിക്കുന്നതാണ് പുതിയ നയതന്ത്ര ത൪ക്കമെന്ന് നിരീക്ഷകൻ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
