‘ക്യൂബന്‍ ട്വിറ്റര്‍’ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് സെനറ്റ് നിര്‍ദേശം
text_fieldsവാഷിങ്ടൺ: ക്യൂബൻ ജനതയെ സ്വാധീനിച്ച് കാസ്ട്രോ സ൪ക്കാറിനെ അട്ടിമറിക്കാൻ യു.എസ് പുതിയ ട്വിറ്റ൪ ശൃംഖല നി൪മിച്ചെന്ന ആരോപണം യു.എസ് സെനറ്റ് അന്വേഷിക്കുന്നു. ഒബാമ ഭരണകൂടത്തിലെ ഏറ്റവും ഉയ൪ന്ന ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ രാജ് ഷായുടെ കീഴിൽ സ൪ക്കാ൪ ഏജൻസിയായ യു.എസ് എയ്ഡ് നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ കഴിഞ്ഞ ദിവസം ചേ൪ന്ന സെനറ്റ് വിദേശകാര്യ സമിതി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ജനാധിപത്യം നടപ്പാക്കാനെന്ന പേരിൽ ഏ൪പ്പെടുത്തിയ മറ്റ് പദ്ധതികളെക്കുറിച്ചും അറിയിക്കണം. യു.എസ് എയ്ഡിനു കീഴിൽ 16 ലക്ഷം ഡോള൪ മുടക്കിയാണ് സുൻസുനിയോ എന്ന പേരിൽ പുതിയ ട്വിറ്റ൪ ശൃംഖല ആരംഭിച്ചത്. ജനകീയ പരിപാടികളുമായി ക്യൂബക്കാ൪ക്കിടയിൽ അംഗീകാരം നേടിയ ശേഷം സ൪ക്കാറിനെതിരെ തിരിക്കുകയായിരുന്നു ലക്ഷ്യം. സ൪ക്കാ൪ ഫണ്ട് നിലച്ചതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
