ലങ്കയില്‍ രണ്ട് തമിഴ് പുലികള്‍ കൊല്ലപ്പെട്ടു
text_fieldsകൊളംബോ: തമിഴ് പ്രക്ഷോഭക൪ക്കുനേരെ ശ്രീലങ്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ എൽ.ടി.ടി.ഇ പോരാളികളെന്ന് സംശയിക്കുന്ന രണ്ടു പേരുൾപ്പെടെ മൂന്നു മരണം. 2009ൽ ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം തമിഴ് പുലികൾക്കുനേരെ നടക്കുന്ന ആദ്യ സൈനിക നീക്കത്തിൽ പൊന്നയ്യ ശെൽവനായകം എന്ന ഗോപി, സുന്ദരലിംഗം എന്ന തേവയ്യൻ എന്നിവരാണ് മരിച്ചത്. വാവുനിയയുടെ വടക്ക് നെടുങ്കെ൪നിയിലെ വനമേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സൈനിക വലയം ഭേദിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിവെച്ചതെന്ന് സൈനിക വക്താവ് റുവാൻ വാനിഗാസൂര്യ പറഞ്ഞു. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും തമിഴ്പുലിയാണെന്ന് സൈന്യം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ എൽ.ടി.ടി.ഇ പുന$സ്ഥാപിക്കാൻ നീക്കം നടത്തുന്നെന്ന് ആരോപിക്കപ്പെട്ട ഗോപിക്കുവേണ്ടി ലങ്കൻ സുരക്ഷാ വിഭാഗം വലവിരിച്ചിരുന്നു. മാ൪ച്ച് പകുതിയോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ട് ഒളിവിൽ പോയതായിരുന്നു. രാജ്യത്ത് തമിഴ് പുലികളെന്ന് സംശയിക്കപ്പെടുന്നവ൪ക്കു നേരെ നടപടി ക൪ശനമാക്കിയ ലങ്കൻ സ൪ക്കാ൪ 65 പേരെയാണ് ഒരുമാസത്തിനിടെ അറസ്റ്റ് ചെയ്തത്. മൂന്നു പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം അവസാനിച്ചതായി 2009ൽ പ്രഖ്യാപിച്ച ശേഷം തമിഴ് പുലികൾക്കുനേരെ സൈനിക ആക്രമണം ഇതാദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
