Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവോട്ടുനിഷേധത്തിന്...

വോട്ടുനിഷേധത്തിന് ‘ഓണ്‍ലൈന്‍ വോട്ടിങ്ങി’ലൂടെ വാഴക്കാട്ടുകാരുടെ പ്രതിഷേധം

text_fields
bookmark_border
വോട്ടുനിഷേധത്തിന് ‘ഓണ്‍ലൈന്‍ വോട്ടിങ്ങി’ലൂടെ വാഴക്കാട്ടുകാരുടെ പ്രതിഷേധം
cancel

ജിദ്ദ: നമ്മുടെ രാജ്യം ഇൻഫ൪മേഷൻ ടെക്നോളജി രംഗത്ത് ഏറെ പുരോഗതി കൈവരിച്ചിട്ടും പ്രവാസികളുടെ വോട്ടവകാശം അകാരണമായി നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ജിദ്ദയിലെ വാഴക്കാട്ടുകാ൪ വാഴക്കാട് കൾചറൽ അസോസിയേഷൻ നേതൃത്വത്തിൽ പ്രതീകാത്മക വോട്ടെടുപ്പ് നടത്തി. റഹ്മാനിയ്യ വില്ലയിൽ നടന്ന വി.സി.എ ഫെസ്റ്റ് 2014 സമാപന സംഗമത്തിലാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രവാസി ബ്ളോഗ൪ ബഷീ൪ വള്ളിക്കുന്ന് വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു. സലീം വാഴക്കാട് സമാപനസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എം കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എക്സൽ മുസ്തഫ റിപ്പോ൪ട്ട് അവതരിപ്പിച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാ൪ഥി ലിസ്റ്റ് മാനദണ്ഡമാക്കിയായിരുന്നു തെരഞ്ഞെടുപ്പിൽ വാഴക്കാട് ഗവ. യുപിസ്കൂളിലെ 386-ാം നമ്പ൪ ബൂത്തും അതേപടി സജ്ജമാക്കി. ഫലം പുറത്ത് വന്നപ്പോൾ വാഴക്കാട്ടുകാരൻ കൂടിയായ എസ്.ഡി.പി.ഐ സ്ഥാനാ൪ഥി നാസറുദ്ദീൻ എളമരം മറുകക്ഷികളെ പിന്നിലാക്കി. യു.ഡി.എഫ് 25 ശതമാനവും, എ്ൽ.ഡി.എഫ് 19 ശതമാനവും എസ്.ഡി.പി.ഐ 35 ശതമാനവും വെൽഫെയ൪ പാ൪ട്ടി 13 ശതമാനവും ബി.ജെ.പി ഒരു ശതമാനവും വോട്ടുകൾ നേടി. അഞ്ച് ശതമാനം പേ൪ നിഷേധവോട്ടും രേഖപ്പെടുത്തി. ബി.പി ഹമീദ്, ശറഫുദ്ദീൻ നൂഞ്ഞിക്കര, എം.കെ.സി ശിബിലി, കെ.എം.എ സലാം, കെ.ടി ശിഹാബ് എന്നിവ൪ തെരഞ്ഞെടുപ്പ് നിയന്ത്രച്ചു.
ബഷീ൪ വള്ളുക്കുന്ന് ക്ളാസെടുത്തു. വാഴക്കാട് പാലിയേറ്റീവ് ക്ളിനിക്കിൻെറ വളണ്ടിയ൪ സേവനത്തിന് എട്ട് ലക്ഷം വിലവരുന്ന ജീപ്പ് വാങ്ങിക്കൊടുക്കാനായതിൽ പ്രസിഡൻറ് നന്ദി രേഖപ്പെടുത്തി.
വി.സി.എ ഫെസ്റ്റ് 2014 ൻെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് എം.എ അൻവ൪, സി.കെ അലി, കുറുമ്പത്തൊടി അഹമ്മദ് കുട്ടി, സി.കെ റഷീദ്, ബാപ്പു ചങ്കരത്ത്, കെ.എം ശുക്കൂ൪, എം.ടി ഷുകൂ൪, ഹാരിസ്, പി.എ ഖാദ൪ എന്നിവ൪ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സിഫ് ടൂ൪ണമെൻറിൽ വിവിധ ക്ളബുകൾക്കായി ജഴ്സിയണിഞ്ഞ വാഴക്കാട്ടുകാരായ സുബൈ൪, അൻവ൪, റിയാസ്, എക്സൽ മുസ്തഫ, മൻസൂ൪, ജാഫ൪, ശുഐബ്, അശ്റഫ്, സിഫിലെ ജേതാക്കളായ റിയൽ കേരള എഫ്.സി യുടെ മാനേജ൪ അംജദ്, കോച്ച് അനസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ ഒപ്പനയും സിനിമാറ്റിക് ഡാൻസും കരീം മാവൂരിൻെറ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കെ.എം കുട്ടി, അബ്ദുൽ അലി, ജുനൈദ്, ടി.വി മുജീബ്, ഗഫൂറലി, ഇബ്രാഹിം കളത്തിങ്ങൽ, എക്സൽ ജമാൽ, ലബീബ്, ഗഫൂ൪ ടികെ, എം.കെ അഷ്റഫ് എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story