ജോയ്സിനെതിരായ ആരോപണം: മുഖ്യ വനപാലകന്‍ പരിശോധന തുടങ്ങി
text_fieldsതൊടുപുഴ: ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാ൪ഥി ജോയ്സ് ജോ൪ജിൻെറ ഭൂമിയിടപാട് സംബന്ധിച്ച് വനം വകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനത്തെ മുഖ്യ വനപാലകൻ വി. ഗോപിനാഥ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. വിവാദമായ കൊട്ടക്കൊമ്പൂരിലെ ഭൂമിയിൽ വനഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് വകുപ്പ് പരിശോധിക്കുന്നത്.
ഇന്നലെ വട്ടവടയിലെത്തിയ മുഖ്യവനപാലകൻ ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കൊട്ടക്കൊമ്പൂരിലെത്തിയത്. ആരോപണത്തെകുറിച്ച് അന്വേഷിക്കാൻ വനം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
നാമനി൪ദേശപത്രികയിൽ ജോയ്സ് ജോ൪ജ് പറഞ്ഞിട്ടുള്ളത് വ്യാജ പട്ടയമേഖലയിൽപ്പെട്ട ഭൂമിയാണെന്നും തമിഴ൪ക്ക് പതിച്ച് നൽകിയ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നുമാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.