കരീലകുളങ്ങര വാഹനാപകടം: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ ഖബറടക്കി
text_fieldsഓച്ചിറ: ദേശീയപാതയിൽ നങ്ങ്യാ൪ കുളങ്ങരക്ക് തെക്കുവശത്ത് ടൂറിസ്റ്റ് ബസ് കാറിലിടിച്ച് മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ പുതുതെരുവ് ജുമുഅ മസ്ജിദ് ഖബ൪സ്ഥാനിൽ ഖബറടക്കി.
വെൽഫെയ൪ പാ൪ട്ടി ക്ളാപ്പന പഞ്ചായത്ത് പ്രസിഡൻറ് പെരുമാന്തഴ സി.പി. ബംഗ്ളാവിൽ മഹ്മൂദ് എന്ന മുഹമ്മദ്കുഞ്ഞ് (72), ഭാര്യ നബീസ (67), മുഹമ്മദ്കുഞ്ഞിൻെറ സഹോദരി മറിയുമ്മ കുഞ്ഞ് (80), മുഹമ്മദ്കുഞ്ഞിൻെറ മകൻ ജഹാദിൻെറ ഭാര്യ ഫെമിന (30) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ഖബറടക്കിയത്. അപകടത്തിൽ മരിച്ച കാ൪ ഡ്രൈവ൪ അബ്ദുൽ ലത്തീഫിൻെറ (42) മൃതദേഹം വ്യാഴാഴ്ചതന്നെ ഖബറടക്കിയിരുന്നു. നാലു മൃതദേഹങ്ങളും പുതുതെരുവ് ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ അടുത്തടുത്തായാണ് ഖബറടക്കിയത്. രാവിലെ വീട്ടിൽ പൊതുദ൪ശനത്തിനുവെച്ച മൃതദേഹം കാണാൻ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള ആയിരങ്ങളാണ് എത്തിയത്. രാവിലെ ഏഴിന് ഖബറടക്കം നടത്താൻ തീരുമാനിച്ചെങ്കിലും ജനത്തിരക്ക് കാരണം രണ്ട് മണിക്കൂ൪ വൈകിയാണ് ഖബറടക്കം നടന്നത്. പുതുതെരുവ് ജുമുഅ മസ്ജിദിൽ രണ്ടുവട്ടമായാണ് മയ്യിത്ത് നമസ്കാരം പൂ൪ത്തിയാക്കിയത്.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എം. ലിജു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി പി. മുജീബ് റഹ്മാൻ, സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, കൂടിയാലോചനാ സമിതി അംഗം ഷഹീ൪ മൗലവി, മേഖലാ നാസിം കെ.ബി. അബ്ദുല്ല, ആലപ്പുഴ ജില്ലാ പ്രസിഡൻറ് അബ്ദുൽ ലത്തീഫ്, കൊല്ലം ജില്ലാ പ്രസിഡൻറ് ടി.എം. ഷരീഫ്, വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് അബ്ദുൽ ഹമീദ് വാണിയമ്പലം, സെക്രട്ടറിമാരായ കെ.എ. ഷഫീഖ്, റസാഖ് പാലേരി, ജില്ലാ പ്രസിഡൻറ് സലിം മൂലയിൽ, ഡി.സി.സി പ്രസിഡൻറ് അഡ്വ. പ്രതാപവ൪മ തമ്പാൻ, ജനറൽ സെക്രട്ടറിമാരായ തൊടിയൂ൪ രാമചന്ദ്രൻ, അഡ്വ. യൂസഫ്കുഞ്ഞ്, ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജില്ലാ സഹകരണബാങ്ക് പ്രസിഡൻറ് കെ.സി. രാജൻ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് അനീഷ് യൂസുഫ്, നഗരസഭാ ചെയ൪മാൻ എം. അൻസ൪ തുടങ്ങിയ പ്രമുഖ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
