ഖനന മേഖലയില്‍ സൗദി കമ്പനികള്‍ക്ക് ഫ്രഞ്ച് സഹായ വാഗ്ദാനം
text_fieldsദമ്മാം: ഖനന മേഖലയിൽ രാജ്യത്ത് പ്രവ൪ത്തിക്കുന്ന കമ്പനികൾക്ക് മികച്ച സാങ്കേതിക സഹായം നൽകാൻ തയാറാണെന്ന് ഫ്രഞ്ച് വിദഗ്ധ സംഘം. ഫ്രാൻസിൽ ഈ മേഖലയിലെ പ്രവ൪ത്തിക്കുന്ന വിദഗ്ധരുടെ സംഘം സൗദി കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമായ എല്ലാ സഹകരണവും വാഗ്ദനം ചെയ്തത്. റിയാദിലെ ഫ്രഞ്ച് എംബസി വാണിജ്യ വിഭാഗം കൗൺസില൪ മൈക്കൽ ഗ്ളന്നിൻെറ നേതൃത്വത്തിലാണ് ഇവ൪ കിഴക്കൻ പ്രവിശ്യയിലെ ഖനന മേഖലകൾ സന്ദ൪ശിച്ചത്. കുറഞ്ഞ ചെലവിൽ ഖനനം നടത്തി കൂടുതൽ ലാഭമുണ്ടാക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യകൾ ഫ്രാൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഖനികളിലെ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകാൻ തങ്ങൾ തയാറാണെന്നും സംഘം അറിയിച്ചു.
കുഴിച്ചെടുക്കുന്ന ലോഹങ്ങളുടെയും ധാതുക്കളുടെയും ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതിനാവശ്യമായ ലോകത്ത് നിലവിലുള്ളതിൽ മികച്ച സാങ്കേതിക വിദ്യകൾ ഫ്രഞ്ച് കമ്പനികൾക്കുണ്ട്. ലോകരാജ്യങ്ങളിൽ പലരും ഫ്രഞ്ച് സാങ്കേതിക വിദ്യകളാണ് ഈ രംഗത്ത് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഊ൪ജ ഉൽപ്പാദനം എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഖനനവുമായി ബന്ധപ്പെട്ട് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഫ്രഞ്ച് ഭരണകൂടം ഒരുക്കമാണെന്നും മൈക്കൽ ഗ്ളൻ സൗദി കമ്പനി പ്രതിനിധികളെ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളുടെ തന്ത്രപ്രധാനമായ മേഖല എന്നത് കണക്കിലെടുത്താണ് വിദഗ്ധ സംഘം കിഴക്കൻ പ്രവിശ്യ സന്ദ൪ശിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടക്കുന്നതും ഇവിടെയാണ്. 1400 കോടി ഡോളറിൻെറ നിക്ഷേപമാണ് കഴിഞ്ഞ രണ്ടു വ൪ഷത്തിനുള്ളിൽ കിഴക്കൻ പ്രവിശ്യയിലുണ്ടായത്.
രാജ്യത്തെ മൊത്തം വിദേശ നിക്ഷേപത്തിൻെറ മൂന്നിലൊന്നാണിത്. ഖനന മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം വരുന്നതോടെ വരും വ൪ഷങ്ങളിൽ ഈ തുക ഇനിയും വ൪ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധ൪ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
