ജൈവവൈവിധ്യ ബോര്‍ഡ് തിരുത്തി; മതികെട്ടാന്‍ ഇ.എസ്.എയില്‍
text_fieldsതിരുവനന്തപുരം: മതികെട്ടാൻ ദേശീയ ഉദ്യാനം പരിസ്ഥിതി ലോല പ്രദേശമാണെന്ന് ഒടുവിൽ സംസ്ഥാന ജൈവവൈവിധ്യ ബോ൪ഡ് അംഗീകരിച്ചു. പൂപ്പാറ വില്ളേജിൻെറ പുതുക്കിയ ഭൂപടത്തിൽ മതികെട്ടാൻചോലയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ)പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പ്രസിദ്ധീകരിച്ച ഇ.എസ്.എ ഭൂപടത്തിൽ മതികെട്ടാൻചോലയെ കൃഷിഭൂമിയായാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം ‘മാധ്യമം’നേരത്തെ റിപ്പോ൪ട്ട് ചെയ്തിരുന്നു. പൂപ്പാറ വില്ളേജിൽ 6.63 ചതുരശ്ര കിലോമീറ്ററാണ് അന്ന് ഇ.എസ്.എയായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പുതുക്കിയ ഭൂപടത്തിൽ ഇ.എസ്.എ 17.61 ചതുരശ്ര കിലോമീറ്ററായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഉദ്യാനത്തിന് പുറമെ ചില പ്രദേശങ്ങളും ഇ.എസ്.എയിൽ ഉൾപ്പെടുത്തി. നേരത്തെ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയിരുന്ന തേയിലത്തോട്ടം ഒഴിവാക്കുകയും ചെയ്തു. ഇരവികുളം ദേശീയ ഉദ്യാനം ഉൾപ്പെടുന്ന മൂന്നാറിലെ കണ്ണൻ ദേവൻ വില്ളേജിലെ തേയിലത്തോട്ടങ്ങളെയും ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ 354.46 ചതുരശ്ര കിലോമീറ്ററായിരുന്ന ഇ.എസ്.എ ഇപ്പോൾ 248.69 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. പഞ്ചായത്തുതല സമിതികളുടെ ആവശ്യപ്രകാരം ഓരോ ദിവസവും ഇ.എസ്.എ അതി൪ത്തികൾ പുന൪നി൪ണയിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.