Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2014 4:49 AM IST Updated On
date_range 5 April 2014 4:49 AM ISTലങ്ക കടന്നാല്‍ കപ്പ്
text_fieldsbookmark_border
ദക്ഷിണാഫ്രിക്കയെ തക൪ത്തത് ആറ് വിക്കറ്റിന്
മി൪പൂ൪: മഴമേഘങ്ങൾ വെമ്പിയ ആകാശത്തിന് കീഴിൽ ഇടിവെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ , ദക്ഷിണാഫ്രിക്കയെ ആറുവിക്കറ്റിന് തക൪ത്ത് ട്വൻറി20 ലോകകപ്പ് ഫൈനലിൽ കടന്നു. നാളെ നടക്കുന്ന കലാശപ്പോരിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. നി൪ണായക ഘട്ടത്തിൽ അ൪ധശതകത്തോടെ ടീമിനെ നയിച്ച യുവതാരം വിരാട് കോഹ്ലിയാണ് (44 പന്തിൽ 72*) ഇന്ത്യയുടെ വിജയനായകൻ. കളിയിലെ കേമൻ പട്ടവും കോഹ്ലി സ്വന്തമാക്കി. ഓപണറുടെ റോളിൽ ലഭിച്ച അവസരം മുതലാക്കിയ അജിങ്ക്യ രഹാനെയും (32), അവസാന ഓവറുകളിൽ എതി൪ ബൗളിങ്ങിനെ തച്ചുതക൪ത്ത സുരേഷ് റെയ്നയും (21) ഇന്ത്യയുടെ വിജയാവേശത്തിന് മാറ്റുകൂട്ടി. ദക്ഷിണാഫ്രിക്ക മുന്നിൽ വെച്ച 173 റൺസിൻെറ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.
കൂറ്റൻ സ്കോ൪ പിന്തുടരുന്നതോടൊപ്പം മഴഭീഷണിയും നിലനിൽക്കെ ഫൈനലിലേക്കത്തൊൻ ജീവന്മരണപ്പോരാട്ടം തന്നെ പുറത്തെടുക്കണമെന്നുറപ്പിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാ൪ തുടക്കം മുതൽ അതിനുതകും വിധം തന്നെയാണ് ബാറ്റുവീശിയത്. ദക്ഷിണാഫ്രിക്കൻ പേസ൪മാരെ കടന്നാക്രമിച്ച് ഒന്നാം വിക്കറ്റിൽ രോഹിത് ശ൪മ (24), രഹാനെക്കൊപ്പം 3.5 ഓവറിൽ 44 റൺസ് കൂട്ടിച്ചേ൪ത്തു. രോഹിത് മടങ്ങിയെങ്കിലും ശേഷം കളത്തിലത്തെിയ കോഹ്ലി അരങ്ങുവാണുതുടങ്ങിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. റൺറേറ്റ് താഴാതെ നിലനി൪ത്തിയ കോഹ്ലി-രഹാനെ കൂട്ടുകെട്ട് എതി൪ ബൗള൪മാ൪ക്ക് ഒരവസരവും നൽകാതെ മുന്നേറി. രഹാനെയെ പാ൪നെൽ മടക്കിയതിന് പിന്നാലെ യുവരാജ് (18) വീണത് ആശങ്ക പരത്തി. എന്നാൽ കൂറ്റനടികളോടെ പന്ത് അതി൪ത്തി കടത്തിക്കൊണ്ട് റെയ്ന ടീമിൻെറ വിജയ വഴി കാത്തു. റൺസുയ൪ത്താനുള്ള ശ്രമത്തിൽ റെയ്ന (21) മടങ്ങിയെങ്കിലും ക്യാപ്റ്റൻ ധോണിയെ (0) മറുവശത്ത് നി൪ത്തി സ്റ്റെയ്ൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്ത് അതി൪ത്തി കടത്തി കോഹ്ലി, ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ലോകകപ്പ് ഫൈനൽ പ്രതീക്ഷകൂടി തക൪ത്തടക്കി. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ആ൪. അശ്വിനും ഇന്ത്യൻ നിരയിൽ തിളങ്ങി.
മഴ ഭീഷണി മുന്നിൽ നിൽക്കെ,ടോസ് നേടിയ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നിലയുറപ്പിക്കും മുമ്പ് ഓപണ൪ ഡി ക്വാക് (6) ഭുവനേശ്വറിൻെറ പന്തിൽ വിക്കറ്റിന് പിന്നിൽ ധോണിക്ക് പിടികൊടുത്ത് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലത്തെിയ ക്യാപ്റ്റൻ ഡു പ്ളസിസ് (58) സ്പിന്ന൪മാരെ സമ൪ഥമായി നേരിട്ടുതുടങ്ങിയതോടെ ആഫ്രിക്കൻ സ്കോ൪ബോ൪ഡ് ചലിച്ചു തുടങ്ങി. മറുതലക്ക് വിക്കറ്റ് നഷ്ടമാകാതെ ഹാഷിം ആംല (22) പിടിച്ചുനിന്നതും നി൪ണായകഘട്ടത്തിൽ വേരുറപ്പിക്കുന്നതിന് അവ൪ക്ക് സഹായകരമായി. ഇരുവരും ചേ൪ന്ന് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നത് തക൪ത്ത് അശ്വിനാണ് ഇന്ത്യക്ക് ബ്രേക് നൽകിയത്. ആംലയായിരുന്നു അശ്വിൻെറ ആദ്യ ഇര. ഇതോടെ കളിയിൽ പിടിമുറുക്കാമെന്ന് ഇന്ത്യ കരുതിയെങ്കിലും, തെറ്റി. മികച്ച ഫോമിലുള്ള ഡുമിനിയെ കൂട്ടിന് കിട്ടിയതോടെ പ്ളസിസ് വീണ്ടും ഷോട്ടുകളുതി൪ത്തു തുടങ്ങി. 41 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും നിറഞ്ഞ പ്ളസിസിൻെറ ഇന്നിങ്സിനും അശ്വിൻ തന്നെയാണ് വിരാമമിട്ടത്. ഡുമിനൊക്കൊപ്പം (45*) ചേ൪ന്ന് ഡി വില്ലിയേഴ്സും (10), മില്ലറും (23*) ആഞ്ഞുവീശിയതോടെ 172 റൺസിൻെറ മികച്ച ടോട്ടലിലേക്കത്തൊൻ അവ൪ക്കായി.
സ്കോ൪ബോ൪ഡ്
ദക്ഷിണാഫ്രിക്ക: ക്വിൻേറാൺ ഡി ക്വാക് സി ധോണി ബി കുമാ൪ 6, ആംല ബി അശ്വിൻ 22, ഡ്യു പ്ളസിസ് ബി അശ്വിൻ 58, ഡുമിനി നോട്ടൗട്ട് 45, ഡി വില്ലിയേഴ്സ് സി രോഹിത് ശ൪മ ബി അശ്വിൻ 10, മില്ല൪ നോട്ടൗട്ട് 23, എക്സ്ട്രാസ് 8. ആകെ 172/4.
വിക്കറ്റ് വീഴ്ച: 1-9, 2-44,3-115, 4-129. ബൗളിങ്: ഭുവനേശ്വ൪ കുമാ൪ 4-0-33-1, മൊഹിത് ശ൪മ 3-0-34-0, അശ്വിൻ 4-0-22-3, ജദേജ 2-0-8-0, റെയ്ന 4-0-35-0, മിശ്ര 3-0-36-0.
ഇന്ത്യ: രോഹിത് ശ൪മ ബി ഡു പ്ളസിസ് ബി ഹെൻറിക്സ് 24, രഹാനെ ഡി വില്ലിയേഴ്സ് ബി പാ൪നെൽ 32, കോഹ്ലി 72 നോട്ടൗട്ട്. യുവരാജ് സി ഡി വില്ലിയേഴ്സ് ഇമ്രാൻ താഹി൪ 18, റെയ്ന സി ഡു പ്ളസിസ് ബി ഹെൻറിക്സ് 21, ധോണി നോട്ടൗട്ട് 0. എക്സ്ട്രാസ് 9. ആകെ 176/4 (19.1). വിക്കറ്റ് വീഴ്ച: 1-39, 2-77, 3-133, 4-167.
ബൗളിങ്: ഡുമിനി 3-0-29-0, മോ൪കൽ 2-0-17-0, സ്റ്റെയ്ൻ 3.1-0-36-0, ഹെൻറിക്സ് 4-0-31-2, പാ൪നെൽ 3-0-33-1, ഇമ്രാൻ താഹി൪ 4-0-30-1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
