വിമാനദുരന്തം: അന്വേഷണം തുടരുമെന്ന് മലേഷ്യ
text_fieldsപെ൪ത്ത്: നിഗൂഢതയിൽ മറഞ്ഞ എം.എച്ച് 370 മലേഷ്യൻ വിമാനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കും വരെ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് അധികൃത൪. അന്വേഷണപുരോഗതി വിലയിരുത്താൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബോട്ടുമായി അദ്ദേഹം ച൪ച്ച നടത്തുന്നുണ്ട്. അന്വേഷണത്തിലെ അപാകതകൾ സംബന്ധിച്ച് വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ വിമ൪ശമുന്നയിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആസ്ട്രേലിയൻ സന്ദ൪ശനം. ഇന്ത്യൻ മഹാസമുദ്രത്തിൽ തക൪ന്നു വീണിട്ടുണ്ടാകുമെന്ന് സംശയിക്കുന്ന വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലിനു മേൽനോട്ടം നൽകുന്നത് ആസ്ട്രേലിയയാണ്. മാനവചരിത്രം കണ്ട സങ്കീ൪ണമായ അന്വേഷണമാണിതെന്നും തങ്ങളുടെ മുഴുവൻ വിഭവങ്ങളും വിനിയോഗിക്കുന്നുണ്ടെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
