പ്രൊമതസൈന്‍ അപകടകാരിയായ മയക്കുമരുന്നിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി ഒൗഷധമെന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രൊമതസൈൻ (ഫെന൪ഗൻ) എന്ന വസ്തുവിനെ അപകടകാരിയായ മയക്കുമരുന്നിൻെറ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈകോടതി. ഇതിന് മയക്കുമരുന്ന് നിരോധ നിയമത്തിൽ (എൻ.ഡി.പി.എസ് ആക്ട്) ആവശ്യമായ ഭേദഗതി വരുത്താൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സ൪ക്കാറിനോട് ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ നി൪ദേശിച്ചു. യുവാക്കളുടെ നന്മയെ കരുതി ഇത്തരം മരുന്നുകൾ കൈവശം സൂക്ഷിക്കുന്നതും കുറ്റകരമാക്കി നിയമഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്ന് മയക്കുമരുന്ന് കേസിൽ ശിക്ഷ വിധിക്കപ്പെട്ട രണ്ട് പേരുടെ അപ്പീൽ ഹരജികൾ പരിഗണിച്ച് കോടതി വ്യക്തമാക്കി.
അപ്പീൽ ഹരജിക്കാരായ ലിജോ ജോയ്, കുഞ്ഞുമോൻ സേവ്യ൪ എന്നിവ൪ പിടിയിലായത് 750 ആംപ്യൂൾ ബുപ്രിനോ൪ഫീൻ, 11 ആംപ്യൂൾ ഡയസിപാം എന്നീ മയക്കുമരുന്നുകളുമായാണ്. ഇതോടൊപ്പം 95 ആംപ്യൂൾ ഫെന൪ഗനുമുണ്ടായിരുന്നു. പത്തുവ൪ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഉത്തരവിട്ടത്. ഫെന൪ഗൻ മയക്കുമരുന്നിൻെറ പരിധിയിൽ വരുന്നതല്ളെന്നും നിരോധിത ഒൗഷധമല്ളെന്നുമുള്ള വാദമാണ് അപ്പീൽ ഹരജിക്കാ൪ ഉന്നയിച്ചത്. എന്നാൽ, മയക്കുമരുന്നിൻെറ ഗുണഫലമുണ്ടാക്കുന്ന ഫെന൪ഗൻ മയക്കുമരുന്ന് വ്യാപാരികളും കാരിയ൪മാരും ഉപയോക്താക്കളും വ്യാപകമായി ഉപയോഗിക്കുന്നതായി ഗവ. പ്ളീഡ൪ രാജേഷ് വിജയൻ കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കടത്തുകാരിൽനിന്ന് ഫെന൪ഗൻ ആംപ്യൂളുകൾ സ്ഥിരമായി പിടികൂടുന്നുണ്ട്. സ്കൂൾ, കോളജ് കാമ്പസുകളിലെ വിൽപനക്കിടെയാണ് ഇവരിലധികം പേരും പിടിയിലാവുന്നത്. സ൪ക്കാ൪, സ്വകാര്യ ആശുപത്രികളിൽനിന്ന് ഫെന൪ഗൻ ആംപ്യൂളുകളും സിറിഞ്ചുകളും വൻതോതിൽ കാണാതാകുന്നതായി സ്റ്റോക് രജിസ്റ്റ൪ പരിശോധനയിൽ കണ്ടത്തെിയിട്ടുള്ളതായും സ൪ക്കാ൪ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നിയമത്തിൻെറ പിടിയിൽപ്പെടാതെ സ്വതന്ത്രമായി വിൽപന നടത്താമെന്നതാണ് ഫെന൪ഗൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാക്കിയതെന്ന് കോടതി വ്യക്തമാക്കി. ഇവയുടെ ഉപയോഗം മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവ൪ത്തനത്തെ ബാധിക്കുകയും ക്രമേണ അവയുടെ പ്രവ൪ത്തനം ഇല്ലാതാക്കുകയും ചെയ്യും. ഏറ്റവും വളക്കൂറുള്ള മണ്ണെന്ന നിലയിലാണ് ഇവയുടെ വിൽപന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമാകുന്നത്. ഉടൻ ഇതിനെതിരെ നടപടിയുണ്ടാകാത്ത പക്ഷം സമൂഹത്തിൻെറ സ്വത്തും ആരോഗ്യവും ഇല്ലാതായിത്തീരുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുട൪ന്ന് ഹരജിക്കാ൪ക്ക് കീഴ്കോടതി വിധിച്ച ശിക്ഷ ശരിവെച്ച് കോടതി ഹരജി തീ൪പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
