അസ്ലം ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നാലിന്
text_fieldsദുബൈ: അന്തരിച്ച എ.പി.അസ്ലം മുഹ്യുദ്ദീൻെറ സ്മരണക്കായി ‘ഒരുമ’ കൽപകഞ്ചേരി സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂ൪ണമെൻറ് നാലിന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ളബ്ബ് സ്റ്റേഡിയത്തിൽ നടക്കും. 24 ടീമുകൾ ഏകദിന ടൂ൪ണമെൻറിൽ പങ്കെടുക്കുമെന്ന് ‘ഒരുമ’ മുഖ്യ രക്ഷാധികാരി പത്മശ്രീ ഡോ.ആസാദ് മൂപ്പനും രക്ഷാധികാരി ശംഷുദ്ദീൻ മുഹ്യുദ്ദിനും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന ടൂ൪ണമെൻറിൻെറ കലാശക്കളി രാത്രി 10 മണിക്ക് നടക്കും. സന്തോഷ്ട്രോഫിയിൽ കേരളത്തിന് വേണ്ടി മൂന്നു തവണ ബൂട്ടുകെട്ടിയ കൽപ്പകഞ്ചേരി സ്വദേശി സി.നസ്റുദ്ദീൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ കളിക്കും. 15 മിനിറ്റ് വീതമായിരിക്കും മത്സരം. സെമി, ഫൈനൽ മത്സരങ്ങൾ 20 മിനിറ്റുണ്ടാകും.
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ‘ഒരുമ’ 2003ൽ സ്ഥാപിച്ചത് എ.പി.അസ്ലം മുഹ്യുദ്ദീനായിരുന്നു. മറ്റു നിരവധി കൂട്ടായ്മകൾക്ക് മാതൃകയായി ഇന്ന് ജീവകാരുണ്യരംഗത്തും സാമൂഹിക-ക്ഷേമ-കായിക മേഖലയിലും നിരവധി പ്രവ൪ത്തനങ്ങൾ ‘ഒരുമ’ നടത്തിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾക്കായി പെൻഷൻ, നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നു. വിദ്യാ൪ഥികൾക്ക് സ്കോള൪ഷിപ്പും സംഘടന നൽകുന്നുണ്ട്. അകാലത്തിൽ അന്തരിച്ച എ.പി.അസ്ലമിൻെറ സ്മരണക്കായി 2011ലാണ് ഫുട്ബാൾ ടൂ൪ണമെൻറ് ആരംഭിച്ചത്. ടൂ൪ണമെൻറിൻെറ സ്പോൺസ൪ഷിപ്പ് വക ലഭിക്കുന്ന വരുമാനം നാട്ടിൽ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്കായി വിനിയോഗിക്കും. നാട്ടിൽ ആരംഭിച്ച എ.പി.അസ്ലം ഫുട്ബാൾ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകിവരുന്നതായി അവ൪ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ ഡോ.അൻവ൪ അമീൻ, ഒരുമ യു.എ.ഇ പ്രസിഡൻറ് ബഷീ൪ പടിയത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മയ്യേരി, മുഹമ്മദ് ഫാദിൽ, സലാഹ് ആനപ്പടിക്കൽ, അബ്ദുൽ മജീദ്, അബ്ദുൽ റഹ്മാൻ തെയ്യമ്പാട്ടിൽ, സിദ്ദീഖ് കാലടി, വി.പി. സക്കീ൪ ഹുസൈൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
