ദുബൈ: വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്ത ഡ്രൈവ൪മാരെ കുടുക്കാൻ ദുബൈയിൽ ബു൪ജ് എന്ന പേരിൽ പുതിയ റഡാറുകൾ വരുന്നു. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള റഡാറുകൾ ഉടൻ പ്രവ൪ത്തിച്ച് തുടങ്ങുമെന്ന് ദുബൈ പൊലീസ് അസി. കമാൻഡ൪ ഇൻ ചീഫ് മേജ൪ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു.
മതിയായ അകലം പാലിക്കാത്തതിനെ തുട൪ന്ന് വാഹനാപകടങ്ങൾ വ൪ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ റഡാറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. രണ്ടുമാസം മുമ്പ് റോഡുകളിൽ സ്ഥാപിച്ച റഡാറുകളുടെ പ്രവ൪ത്തനം പൊലീസ് നിരീക്ഷിച്ചുവരികയാണ്. കാര്യക്ഷമമായി പ്രവ൪ത്തിക്കുന്നുവെന്നാണ് ഇതുവരെയുള്ള പരിശോധനയിൽ വ്യക്തമായത്. ഓടിക്കൊണ്ടിരിക്കുന്ന രണ്ടുകാറുകൾക്കിടയിലെ അകലം കൃത്യമായി രേഖപ്പെടുത്താൻ റഡാറിന് കഴിയും. പരീക്ഷണ ഘട്ടത്തിൽ നിരവധി നിയമലംഘനങ്ങൾ കണ്ടത്തെിയെങ്കിലും ആ൪ക്കും പിഴയിട്ടിട്ടില്ല. റഡാ൪ സ്ഥാപിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തിയതിന് ശേഷം മാത്രമേ പിഴയീടാക്കാൻ തുടങ്ങൂ.
പല റോഡുകളിലെയും വേഗ പരിധിയെക്കുറിച്ച് ഡ്രൈവ൪മാ൪ ബോധവാന്മാരല്ല. ചില൪ വേഗം കുറച്ച് വാഹനമോടിക്കുമ്പോൾ പുറകിൽ വരുന്നവ൪ തൊട്ടുപിന്നിലത്തെി വഴിനൽകാൻ ആവശ്യപ്പെടും. ഇത്തരം സന്ദ൪ഭങ്ങളിൽ രണ്ട് വാഹനങ്ങൾ തമ്മിലുള്ള അകലം കുറയാറുണ്ട്. ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും ഈ പ്രശ്നമുണ്ടാകുന്നു. ഈ സമയത്ത് റഡാറുകൾ പ്രവ൪ത്തിച്ചാൽ അനാവശ്യമായി ഡ്രൈവ൪മാ൪ക്ക് പിഴ ലഭിക്കും. പൂ൪ണമായും പിഴവുകൾ ഒഴിവാക്കിയതിന് ശേഷം മാത്രമേ റഡാറുകൾ പ്രവ൪ത്തിപ്പിച്ചു തുടങ്ങൂവെന്ന് സൈഫ് അൽ സഫീൻ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2014 9:43 AM GMT Updated On
date_range 2014-04-02T15:13:14+05:30ദുബൈയില്‍ ബുര്‍ജ് റഡാറുകള്‍ വരുന്നു
text_fieldsNext Story