തെരഞ്ഞെടുപ്പില്‍ തന്ത്രമായി മന്ത്രവാദവും
text_fieldsബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ക൪ണാടകയിൽ സ്ഥാനാ൪ഥികൾ ആശ്രയിക്കുന്നത് മന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും. നാമനി൪ദേശപത്രിക സമ൪പ്പിക്കാനും പ്രചാരണം തുടങ്ങാനുമൊക്കെ അനുയോജ്യമായ സമയവും സന്ദ൪ഭവും കണക്കാക്കാനും വോട്ട൪മാരെ സ്വാധീനിക്കാനുമാണ് സ്ഥാനാ൪ഥികൾ മന്ത്രവാദികളെ കൂട്ടുപിടിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഭൂരിഭാഗം സ്ഥാനാ൪ഥികളും വിജയത്തിന് വിവിധ ആചാരങ്ങളും മന്ത്രവാദക്രിയകളും ചെയ്യുന്നുണ്ടെന്നാണ് സൂചന. മത്സര രംഗത്തുള്ള മുതി൪ന്ന നേതാക്കളുടെയും മുൻമുഖ്യമന്ത്രിമാരുടെയും കാര്യവും മറിച്ചല്ല. മഹാരാഷ്ട്രക്കുശേഷം രാജ്യത്ത് ദു൪മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരാൻ ശ്രമിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ക൪ണാടക.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ എച്ച്.ഡി. രേവണ്ണയാണ് മന്ത്രവാദത്തിൻെറയും വിശ്വാസത്തിൻെറയും കാര്യത്തിൽ ഏറെ മുന്നിൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന ദേവഗൗഡ നാമനി൪ദേശപത്രിക സമ൪പ്പിക്കാൻ എത്തുമ്പോൾ പ്രതീക്ഷിച്ചതിലും അരമണിക്കൂ൪ വൈകിയത്തൊൻ രേവണ്ണ ശ്രമിച്ചു.
ക്ളോക്കിലെ മണിക്കൂ൪, മിനിറ്റ്, സെക്കൻഡ് സൂചികൾ ഒരു പ്രത്യേക കോണിൽ ഒരുമിച്ച് എത്തുന്ന സമയം നാമനി൪ദേശപത്രിക സമ൪പ്പിക്കാൻ അനുയോജ്യമാണെന്ന വിശ്വാസത്തിൻെറ പേരിലായിരുന്നു വൈകൽ. കടുത്ത ജ്യോതിഷ വിശ്വാസിയായ രേവണ്ണ 2008ലെ തെരഞ്ഞെടുപ്പ് വിജയത്തിന് കഴുതകളെ ബലി നൽകിയെന്ന് വിമ൪ശം നേരിട്ടിരുന്നു.
ബംഗളൂരു റൂറൽ മണ്ഡലം കോൺഗ്രസ് സ്ഥാനാ൪ഥി ഡി.കെ. സുരേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപരിചിതരിൽനിന്ന് ഒന്നും വാങ്ങി കഴിക്കില്ല. അപരിചിത൪ നൽകുന്ന ഭക്ഷണത്തിൽ വിഷം കലരാൻ സാധ്യതയുണ്ടെന്ന വിശ്വാസം കാരണമാണിത്.
ഉത്തര ക൪ണാടകയിൽ തെരഞ്ഞെടുപ്പുകാലത്ത് വിശ്വാസത്തിൻെറ ഭാഗമായി മൃഗബലി നടത്തുന്നത് സാധാരണമാണ്. രഹസ്യമായതിനാൽ ഇത് പലരും അറിയില്ളെന്നുമാത്രം. ചില പ്രത്യേകതരം പക്ഷികൾ, കഴുതകൾ, പോത്തുകൾ, പന്നി തുടങ്ങിയ ജന്തുക്കളെയാണ് ബലികൊടുക്കുക. എതി൪ സ്ഥാനാ൪ഥിയെ ലക്ഷ്യമിട്ട് ശത്രുസംഹാരം, മന്ത്രവാദ പ്രയോഗത്തിൽനിന്ന് രക്ഷനേടാൻ ഉപസംഹാരം, ദു൪മന്ത്രവാദം, ഭൂതാരാധന, വശീകരണ മന്ത്രം തുടങ്ങിയ പ്രയോഗങ്ങളാണ് സ്ഥാനാ൪ഥികൾ തെരഞ്ഞെടുപ്പുകാലത്ത് ചെയ്യുക. ദു൪മന്ത്രവാദത്തിൻെറ പ്രധാനകേന്ദ്രമാണ് ചാമരാജ്നഗറിലെ കൊള്ളഗെൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
