കോട്ടയത്തിന് അവിസ്മരണീയ അനുഭവമായി മാധ്യമം കലാസന്ധ്യ
text_fieldsകോട്ടയം: അക്ഷരനഗരി ഒഴുകിയത്തെിയ സായന്തനത്തിൽ മാധ്യമം കലാസന്ധ്യ ആസ്വാദക൪ക്ക് അവിസ്മരണീയ അനുഭവമായി. മീനച്ചൂടിൽ കലയുടെയും സംഗീതത്തിൻെറയും കുളി൪മഴയായി അവരത് മനസ്സിലേറ്റി. കേരളീയ കലകളുടെ വൈവിധ്യമാ൪ന്ന ചുവടുകൾവെച്ച് വിദ്യാ൪ഥിക്കൂട്ടം കാണികളെ ത്രസിപ്പിച്ചപ്പോൾഹൃദയതന്ത്രികളെ തൊട്ടുണ൪ത്തുന്ന സംഗീതവും അകമ്പടിയത്തെി. അങ്ങനെ കോട്ടയത്തിൻെറ മണ്ണിലേക്ക് ‘മാധ്യമം’ എത്തിയതിൻെറ പത്താംവാ൪ഷികം വായനസമൂഹത്തിന് ആഘോഷരാവായി.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ തന്നെ ജില്ലയിൽനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് പേ൪ എത്തിത്തുടങ്ങിയിരുന്നു. അഞ്ചുമണിയോടെ വേദിയുണ൪ന്നു. ദഫ്മുട്ടിൻെറ താളത്തിൽ ബൈത്തുകൾ ഉയ൪ന്ന വേദിയിൽ പിന്നാലെ അറബനമുട്ടും കോൽക്കളിയും അരങ്ങേറി. നിറഞ്ഞ കൈയടിയോടെ ആസ്വാദക൪ ഏറ്റുവാങ്ങിയ മാപ്പിള കലകൾക്കൊടുവിൽ ഉദ്ഘാടന സമ്മേളനം തുടങ്ങി.
സൈക്കിളിൽ വേദിയിലേക്ക് എത്തിയയാൾ എറിഞ്ഞിട്ട മാധ്യമം പത്രമെടുത്ത് അവതാരകൻ ജയരാജ് വാര്യ൪ നിവ൪ത്തി. ഇതിനിടെ, രണ്ടുകുട്ടികൾ ഓടിയത്തെി പത്രത്തോടൊപ്പമുള്ള ‘വെളിച്ചം’ കൈക്കലാക്കാൻ മത്സരിച്ചു. അവ൪ വേദി വിട്ടതോടെ മാധ്യമം നിവ൪ത്തി ജയരാജ് വാര്യ൪ കാണികളെ പത്രത്തിൻെറ ഇന്നലെകളിലേക്ക് വാക്കുകളിലൂടെ കൂട്ടിക്കൊണ്ടുപോയി.
തുട൪ന്ന് ഒൗപചാരികതകൾ ഇല്ലാതെ ഹ്രസ്വമായ ഉദ്ഘാടന സമ്മേളനം. മലയാളികളുടെ മനസ്സിൽ മായാത്ത ഒരുപിടി ഗാനങ്ങൾ തീ൪ത്ത ഗായകൻ ജി. വേണുഗോപാൽ ‘ഉണരുമീ ഗാനം... ഉരുകുമെന്നുള്ളം...’ പാടി ഉദ്ഘാടനം വേറിട്ടതാക്കി. തുട൪ന്ന് ‘ചന്ദനമണിവാതിൽ പാതിചാരി...’, ‘താനേ പൂവിട്ട മോഹം...’, ‘ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ...’, ‘ഒന്നാം രാഗം പാടി...’ എന്നിവയും കാണികളുടെ ആവേശാരവത്തിനൊപ്പം അദ്ദേഹത്തിൽനിന്ന് ഉതി൪ന്നു.
പാട്ടിൻെറ വഴിയിൽ 30 വ൪ഷം പിന്നിട്ട ജി. വേണുഗോപാലിനെ പരിപാടിയുടെ മുഖ്യ സ്പോൺസറായ പ൪വീൺ പ൪ദ മാനേജിങ് ഡയറക്ട൪ അഫ്സൽ പാറനാനി മെമൻേറാ നൽകി ആദരിച്ചു. മാധ്യമത്തിൻെറ സ്നേഹോപഹാരമായി ജനറൽ മാനേജ൪ എ.കെ. സിറാജലി പൊന്നാട ചാ൪ത്തി. സംവിധായകരായ ജയരാജ്, എം.എ. നിഷാദ്, മാധ്യമം കോട്ടയം റസിഡൻറ് മാനേജ൪ വി.കെ.അലി എന്നിവ൪ സംബന്ധിച്ചു. മാധ്യമം അസി. എക്സിക്യൂട്ടീവ് എഡിറ്റ൪ പി.ഐ. നൗഷാദ് സ്വാഗതവും ഡെപ്യൂട്ടി എഡിറ്റ൪ കാസിം ഇരിക്കൂ൪ നന്ദിയും പറഞ്ഞു.
തുട൪ന്ന് ‘കേരനിരകളാടും...’ പാടി ഗായകൻ അഫ്സൽ ഗാനമേളക്ക് തുടക്കമിട്ടു. ഗായിക അഖില ആനന്ദ്, ഒ.യു. ബഷീ൪, മീഡിയ വൺ പതിനാലാം രാവ് ഫെയിം ബാദുഷ, അഫ്നാസ് എന്നിവ൪ ഇമ്പമാ൪ന്ന പാട്ടുകളുടെ നിരതന്നെ കാണികൾക്ക് സമ്മാനിച്ചു. നാടൻ പാട്ടുകാരൻ സി.ജെ. കുട്ടപ്പനും കവി കുരീപ്പുഴ ശ്രീകുമാറും വേറിട്ട സംഗീതാനുഭവമൊരുക്കി. സ്റ്റാ൪സ് ഓഫ് കൊച്ചിൻ അവതരിപ്പിച്ച കോമഡി സ്കിറ്റ്, ഒപ്പന, തിരുവാതിരക്കളി, മാ൪ഗംകളി, കൊല്ലം സ്വദേശി നിഷാദിൻെറ മോണോആക്ട് എന്നിവയും അരങ്ങേറി. പ൪വീൺ പ൪ദ, ജോസ്കോ ജ്വല്ളേഴ്സ്, കോട്ടയം കരിക്കിനത്തേ് സിൽക്ക് വില്ലാജിയോ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യപ്രായോജക൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
